അട്ടപ്പാടിയില്‍ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു
BY NSH31 May 2022 3:25 PM GMT
X
NSH31 May 2022 3:25 PM GMT
പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് പാമ്പ് കടിയേറ്റ് മരിച്ചു. പുതൂര്‍ താഴെ മൂലക്കൊമ്പ് ഊരിലെ രങ്കന്റെയും തുളസിയുടെയും മകന് സതീഷാണ് മരിച്ചത്. അതേസമയം, പാമ്പുകടിയേറ്റ യുവാവിനെ ആശുപത്രിയിലെത്തിച്ചിട്ടും മതിയായ ചികില്‍സ കിട്ടിയില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോവുന്നതിനിടെയാണ് സതീഷ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കോട്ടത്തറ ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ മതിയായ ചികില്‍സ കിട്ടാത്തതാണ് സതീഷ് മരിക്കാന്‍ കാരണമെന്നാണ് ആരോപണം. ആശുപത്രിക്ക് മുന്നില്‍ ബന്ധുക്കള്‍ പ്രതിഷേധിച്ചു. എന്നാല്‍, യുവാവിന് വിദഗ്ധ ചികില്‍സ നല്‍കിയെന്ന് കോട്ടത്തറ ആശുപത്രി സൂപ്രണ്ട് മാധ്യമങ്ങളോട് പറഞ്ഞു. പാമ്പുകടിയേറ്റതിന്റെ ലക്ഷണമല്ലെന്നും സൂപ്രണ്ട് പറഞ്ഞു.
Next Story
RELATED STORIES
ബിജെപിക്ക് വോട്ട് ചെയ്തില്ലെങ്കില്‍ വീട്ടില്‍ ബുള്‍ഡോസര്‍ എത്തും;...
18 April 2024 5:28 PM GMTവീണ്ടും ഇഡി ; ആം ആദ്മി എംഎല്‍എ അമാനത്തുള്ള ഖാന് അറസ്റ്റില്‍
18 April 2024 5:07 PM GMTപ്രമേഹം കൂട്ടി ജാമ്യം ലഭിക്കാൻ കെജ്രിവാൾ ജയിലിൽ മാങ്ങയും മധുരവും...
18 April 2024 12:34 PM GMTതെലങ്കാനയില്‍ സ്കൂളിന് നേരെ ഹിന്ദുത്വ സംഘടനകളുടെ ആക്രമണം; മലയാളി...
18 April 2024 10:30 AM GMTകാസര്‍കോട് മോക്പോളില്‍ ബിജെപിക്ക് അധിക വോട്ട് കിട്ടിയിട്ടില്ല;...
18 April 2024 10:13 AM GMTലോക്സഭാ തിരഞ്ഞെടുപ്പ്; നാലാംഘട്ട വിജ്ഞാപനം പുറത്തിറക്കി തിരഞ്ഞെടുപ്പ് ...
18 April 2024 10:10 AM GMT