Latest News

ബീഫ് കഴിച്ചതിന് മറയൂരില്‍ 24 ആദിവാസി യുവാക്കളെ ഊരുവിലക്കി

ഊരുവിലക്കിയതില്‍ മനംനൊന്ത് യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുണ്ട്

ബീഫ് കഴിച്ചതിന് മറയൂരില്‍ 24 ആദിവാസി യുവാക്കളെ ഊരുവിലക്കി
X

ഇടുക്കി: ബീഫ് കഴിച്ചതിന് ആദിവാസി യുവാക്കളെ ഊരുവിലക്കിയതായി ആരോപണം. മറയൂര്‍ പഞ്ചായത്തിലെ മൂന്ന് ആദിവാസി കുടികളിലെ 24 യുവാക്കളെയാണ് ഊരുകൂട്ടത്തിന്റെ തീരുമാനപ്രകാരം വിലക്ക് ഏര്‍പ്പെടുത്തിയതായി ആരോപണമുയര്‍ന്നിരിക്കുന്നത്. ഊരുവിലക്കിയതില്‍ മനംനൊന്ത് യുവാക്കളില്‍ ചിലര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

യുവാക്കള്‍ മറയൂര്‍ ടൗണില്‍ ഹോട്ടലുകളില്‍ നിന്ന് ബീഫ് കഴിച്ചതായി ഊരുകൂട്ടം ആരോപിച്ചിരുന്നു. ആദിവാസികളുടെ ആചാരപ്രകാരം ബീഫ് കഴിക്കാന്‍ പാടില്ല എന്നുള്ള നിയമം പാരമ്പര്യമായി നിലനിന്നു വരുന്നതാണ്. ഇത് തെറ്റിച്ചാണ് യുവാക്കള്‍ ഹോട്ടലില്‍ നിന്ന് ബീഫ് കഴിച്ചത് എന്നാണ് ഊരുകൂട്ടത്തിന്റെ ആരോപണം. ഇതേതുടര്‍ന്നാണ് ഊരുവിലക്ക് ഏര്‍പ്പെടുത്തിയത്. സ്ഥലത്തെ ചില രാഷ്ട്രീയ പ്രവര്‍ത്തകര്‍ വഴിയാണ് വിവരം പുറത്തറിഞ്ഞത്. എന്നാല്‍ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ പറഞ്ഞു.



Next Story

RELATED STORIES

Share it