Latest News

കെഎസ്ആര്‍ടിസി ഫോമില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറും

കെഎസ്ആര്‍ടിസി ഫോമില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറും
X

കോഴിക്കോട്: കെഎസ്ആര്‍ടിസിയിലെ വിവിധ ആവശ്യങ്ങള്‍ക്കായുള്ള അപേക്ഷാഫോമുകളില്‍ ഇനി ട്രാന്‍സ്‌ജെന്‍ഡറിനും ഇടം. ഇതുവരെ അപേക്ഷാഫോമുകളിലെല്ലാം ലിംഗഭേദം രേഖപ്പെടുത്തേണ്ട സ്ഥലത്ത് സ്ത്രീ, പുരുഷന്‍ എന്നിവ മാത്രമേ ചേര്‍ത്തിരുന്നുള്ളൂ. എന്നാല്‍ പുതുതായി ട്രാന്‍സ് സമൂഹത്തിനും സ്ഥലം ചേര്‍ക്കാന്‍ കെഎസ്ആര്‍ടിസി തീരുമാനിച്ചു.

ഇനി മുതല്‍ കെഎസ്ആര്‍ടിസിയുടെ എല്ലാ അപേക്ഷാ ഫോമുകളിലും സ്ത്രീ, പുരുഷന്‍ എന്നിവയ്ക്കു പുറമെ ട്രാന്‍സ് ജെന്‍ഡര്‍, ട്രാന്‍സ് സ്ത്രീ, ട്രാന്‍സ് പുരുഷന്‍ എന്നിങ്ങനെ കൂട്ടിച്ചേര്‍ത്തു പരിഷ്‌കരിക്കാന്‍ ചെയര്‍മാന്‍ നിര്‍ദേശം നല്‍കി. ഇതുപ്രകാരം അപേക്ഷാഫോമുകള്‍ പരിഷ്‌കരിക്കാന്‍ അഡ്മിനിസ്‌ട്രേഷന്‍ എക്‌സി.ഡയറക്ടര്‍ ഉത്തരവു പുറത്തിറക്കുകയും ചെയ്തു.

Next Story

RELATED STORIES

Share it