- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സ്ഥാനമാറ്റം

തിരുവനന്തപുരം: സംസ്ഥാനത്തെ അഡീഷണൽ ചീഫ് സെക്രട്ടറിമാർക്കും പ്രിൻസിപ്പൽ സെക്രട്ടറിമാർക്കും സ്ഥാനമാറ്റം നൽകി ഉത്തരവായി. ഉന്നത വിദ്യാഭ്യാസ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായിരുന്ന ഡോ. വി വേണുവിനെ ആഭ്യന്തര വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം പരിസ്ഥിതി വകുപ്പിന്റെ പൂർണ അധിക ചുമതലയും അദ്ദേഹം വഹിക്കും.
റവന്യൂ വകുപ്പിലെ അഡീഷണൽ ചീഫ് സെക്രട്ടറിയായ ഡോ. ആർ ജയതിലകിന് പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ്, സാംസ്‌കാരിക വകുപ്പ് എന്നിവയുടെ പൂർണ അധിക ചുമതല നൽകി. അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറായ ഇഷിതാ റോയിയെ ഉന്നത വിദ്യാഭ്യാസ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമിച്ചു. ഇതോടൊപ്പം അഗ്രികൾച്ചറൽ പ്രൊഡക്ഷൻ കമ്മീഷണറുടെ പൂർണ അധിക ചുമതലയും വഹിക്കേണ്ടതുണ്ട്.
ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ഡോ .രാജൻ ഖൊബ്രഗഡെയ്ക്ക് ജല വിഭവ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി. കോസ്റ്റൽ ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ, കൃഷി വകുപ്പുകളുടെ പൂർണ അധിക ചുമതലയും വഹിക്കും. ഭക്ഷ്യ പൊതുവിതരണ, ഉപഭോക്തൃകാര്യ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടിങ്കു ബിസ്വാളിന് ആരോഗ്യ, കുടുംബക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറിയായി നിയമനം നൽകി. കൂടാതെ ആയുഷ്, തുറമുഖ വകുപ്പുകളുടെ പൂർണ അധിക ചുമതലയും വഹിക്കും.
തദ്ദേശ സ്വയംഭരണ വകുപ്പ് (റൂറൽ) പ്രിൻസിപ്പൽ സെക്രട്ടറിയായ ഡോ. ശർമിള മേരി ജോസഫിന് നിലവിലുള്ള അധിക ചുമതലകൾക്ക് പുറമെ തദ്ദേശ സ്വയംഭരണ വകുപ്പ് (അർബൻ) വിഭാഗത്തിന്റെ പൂർണ അധിക ചുമതല നൽകി. കൃഷി വകുപ്പ് സെക്രട്ടറിയായിരുന്ന അലി അസ്ഗർ പാഷയെ ഭക്ഷ്യ പൊതുവിതരണ വകുപ്പ് സെക്രട്ടറിയായി മാറ്റി നിയമിച്ചു.
കേരള ഷിപ്പിംഗ് ആൻഡ് ഇൻലാൻഡ് നാവിഗേഷൻ കോർപ്പറേഷൻ ലിമിറ്റഡ് മാനേജിങ് ഡയറക്ടർ ആയിരുന്ന എൻ പ്രശാന്തിനെ പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ്, പിന്നാക്ക വിഭാഗ വികസന വകുപ്പ് എന്നിവയുടെ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT

















