Latest News

ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; 7 മരണം, 45 പേര്‍ക്ക് പരിക്ക്

ബംഗാളില്‍ ട്രെയിന്‍ പാളം തെറ്റി; 7 മരണം, 45 പേര്‍ക്ക് പരിക്ക്
X

ജല്‍പായ്ഗുരി; ബികാനിര്‍-ഗുവാഹത്തി എക്‌സ്പ്രസ് പാളം തെറ്റി 7 യാത്രക്കാര്‍ മരിച്ചു. 45 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 13 പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്ച വൈകീട്ട് ജല്‍പായ്ഗുരി ജി്ല്ലയിലെ ന്യൂ ഡൊമോഹാനി സ്‌റ്റേഷനടുത്താണ് അപകടം നടന്നത്.

12 കോച്ചുകളാണ് പാളം തെറ്റിയത്.

ഡൊമോഹാനി സ്‌റ്റേഷനില്‍ നിന്ന് 42 കിലോമീറ്റര്‍ അകലെയാണ് അപകടം നടന്നത്. അപകടത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉന്നതതല സമിതിയെ നിയോഗിച്ചു.

പരിക്കേറ്റവരെ ജല്‍പായ്ഗുരിയിലെയും മേനാഗുരിയിലെയും ആശുപത്രികളിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്. മരണസംഖ്യ കൂടാനിടയുണ്ട്. മൂന്ന് പേര്‍ സംഭവസ്ഥലത്തുവച്ചും മറ്റുള്ളവര്‍ ആശുപത്രിയിലെത്തിയ ശേഷവുമാണ് മരിച്ചത്.

രാജസ്ഥാനിലെ ബിക്കാനിറില്‍നിന്ന് പട്‌ന വഴി പോകുന്ന ട്രെയിനില്‍ 1,052 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഒരു കോച്ചിനു മുകളില്‍ മറ്റൊരു കോച്ചെന്ന നിലയിലാണ് കിടന്നിരുന്നത്. മരിച്ചവരും പരിക്കേറ്റവരും തെറിച്ച് വീണ് പാളത്തിന് അരികിലാണ് കിടന്നിരുന്നത്.

രാത്രിയായിരുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ആരംഭിക്കാന്‍ വൈകിയിരുന്നു. 2019 ഫെബ്രുവരിയില്‍ ബീഹാറില്‍ സീമാഞ്ചല്‍ എക്‌സ്പ്രസ് പാളം തെറ്റിയ ശേഷമുണ്ടാവുന്ന വലിയ അപകടമാണ് ഇത്. അന്ന് 6 പേരാണ് മരിച്ചത്.

Next Story

RELATED STORIES

Share it