Latest News

കടലുണ്ടിക്കടവ് പാലത്തില്‍ ഗതാഗത നിയന്ത്രണം

കടലുണ്ടിക്കടവ് പാലത്തില്‍ ഗതാഗത നിയന്ത്രണം
X

കോഴിക്കോട്: കടലുണ്ടിക്കടവ് പാലത്തിന്റെ 11, 12 സ്പാനുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചതിനാല്‍ പാലം വഴിയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അമിതഭാരം കയറ്റിയ വാഹനങ്ങള്‍ പാലത്തില്‍ പ്രവേശിക്കുന്നത് വിലക്കിയിട്ടുണ്ട്. കടലുണ്ടിക്കടവ് പാലത്തിലൂടെ സഞ്ചരിക്കുന്ന ഭാരവാഹനങ്ങള്‍ ഫറോക്ക്-മണ്ണൂര്‍ കോട്ടക്കടവ്-അത്താണിക്കല്‍-ആനങ്ങാടി, ഫറോക്ക്-കരുവന്തിരുത്തി-ചാലിയം-കടലുണ്ടി-കോട്ടക്കടവ്-അത്താണിക്കല്‍-ആനങ്ങാടി, ചെട്ടിയാര്‍മാട്-അത്താണിക്കല്‍-കോട്ടക്കടവ്-ഫറോക്ക് എന്നീ റോഡുകളിലൂടെ തിരിഞ്ഞു പോകണമെന്ന് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it