- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഇന്ത്യന്‍ കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കാനഡയില്‍ ട്രാഫിക് ജാം: വിചിത്ര പ്രതിഷേധവുമായി സിഖ് ജനത

ടൊറന്റോ: ഇന്ത്യയില്‍ കേന്ദ്ര സര്‍ക്കാരിനെതിരേ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അനുഭാവം പ്രകടിപ്പിച്ച് കാനഡയിലെ ടൊറന്റോ നഗരത്തില്‍ വിചിത്ര പ്രതിഷേധം. നൂറു കണക്കിന് കാറുകള്‍ തിരക്കുകൂടിയ സമയത്ത് വളരെ പതുക്കെ ഓടിച്ച് ട്രാഫിക് ജാം സൃഷ്ടിക്കുകയായിരുന്നുവെന്ന് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു.
Kisan marched during snow in Toronto #toronto #FarmerProtest #standwithfarmerschallange pic.twitter.com/zDP3e1xUSs
— Joban Sunami (@sunami_joban) December 1, 2020
ആദ്യം എന്താണ് സംഭവിക്കുന്നതെന്ന് ആര്‍ക്കും പിടികിട്ടിയില്ല. വാഹനങ്ങള്‍ ചലിക്കാതായപ്പോഴാണ് പലരും എന്തോ സംഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കിയത്. എന്താണ് സംഭവിക്കുന്നതെന്ന് പലരും നിര്‍ത്തിയിട്ട കാറുകളിലിരുന്ന് ട്വീറ്റ് ചെയ്തു. ഏറെ നേരത്തിനു ശേഷമാണ് മനപ്പൂര്‍വം പതുക്കെ ഓടിക്കുന്ന കാറുകളാണ് ട്രാഫിക് ജാം സൃഷ്ടിച്ചതെന്ന് യാത്രക്കാര്‍ തിരിച്ചറിഞ്ഞത്.
Cars honking on Gardiner Expressway during office hours. What's the protest about?? pic.twitter.com/FgUUPXjC7P
— Bhuvan Kochar (@bhuvankochar) December 1, 2020
ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മണിക്കാണ് സംഭവം. ടൊറന്റൊവിലെ ഗാര്‍ഡിനര്‍ എക്സ്പ്രസ് വേയിലാണ് പ്രതിഷേധം അരങ്ങേറിയത്. കാറുകളില്‍ മഞ്ഞ തലപ്പാവു ധരിച്ച് മഞ്ഞക്കൊടികള് വീശിയ ചിലര്‍ ഖാലിസ്ഥാന്‍ സിന്ദാബാദ് എന്ന് വിളിക്കുകയും ചെയ്തു. ട്രാഫിക് ജാം സംഭവിച്ച സമയം മുഴുവന്‍ ഉച്ചത്തില്‍ കാറിന്റെ ഹോണുകള്‍ മുഴക്കുകയും ചെയ്തിരുന്നു. പല തരം കാറുകളും എസ്യുവികളും പ്രതിഷേധത്തില്‍ പങ്കെടുത്തു.
കേന്ദ്ര സര്‍ക്കാര്‍ പാസ്സാക്കിയ നിയമത്തിനെതിരേ പഞ്ചാബിലെ കര്‍ഷകര്‍ ഏതാനും ദിവസമായി ഡല്‍ഹിയില്‍ സമരപാതയിലാണ്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















