Latest News

കാന്‍പൂരില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് വീണ് അപകടം; മരണം 26ആയി

കാന്‍പൂരില്‍ ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് വീണ് അപകടം; മരണം 26ആയി
X

കാന്‍പൂര്‍: ട്രാക്ടര്‍ ട്രോളി കുളത്തിലേക്ക് വീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 26ആയി. നിരവധി പേര്‍ക്ക് പരിക്കേറ്റു. യുപിയില്‍ കാന്‍പൂര്‍ ജില്ലയിലെ ഒരു ഗ്രാമത്തിലാണ് തീര്‍ത്ഥാടകരുമായി പോവുകയായിരുന്ന ട്രാക്റ്റര്‍ ട്രോളി കുളത്തിലേക്ക് മറിഞ്ഞത്.

സാധ് പോലിസ് സര്‍ക്കിളിന് കീഴിലുള്ള കോര്‍ത്ത ഗ്രാമവാസികളാണ് അപകടത്തില്‍പ്പെട്ടത്. ഫത്തേപൂരിലെ ചന്ദ്രികാ ദേവി ക്ഷേത്രത്തിലേക്ക് പോവുകയായിരുന്നു. നാല്‍പ്പതോളം പേരാണ് വാഹനത്തില്‍ ഉണ്ടായിരുന്നത്.

മടങ്ങുന്നതിനിടെ സാധിനും ഗംഭീര്‍പൂര്‍ ഗ്രാമത്തിനും ഇടയിലുള്ള റോഡരികിലെ കുളത്തിലേക്ക് ട്രോളി മറിയുകയായിരുന്നു.

പരിക്കേറ്റവരെ തൊട്ടടുത്ത സാമൂഹികാരോഗ്യകേന്ദ്രത്തിലാക്കി.

മുതിര്‍ന്ന പോലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.

സംഭവത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ദുഃഖം രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it