Latest News

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; എട്ടു മരണം

അഫ്ഗാനിസ്താനില്‍ ശക്തമായ ഭൂചലനം; എട്ടു മരണം
X

കാബൂള്‍: അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് പര്‍വതനിരകളില്‍ ശക്തമായ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തി. ഭൂചലനത്തില്‍ എട്ടു പേര്‍ മരിച്ചു. ഭൂചലനം ഭൂമിക്കടിയില്‍ 177 കിലോമീറ്റര്‍ ആഴത്തിലാണുണ്ടായതെന്ന് ജര്‍മ്മന്‍ റിസര്‍ച്ച് സെന്റര്‍ ഫോര്‍ ജിയോസയന്‍സസ് അറിയിച്ചു. വീടുകള്‍ തകര്‍ന്നു വീണതാണ് മരണങ്ങള്‍ക്ക് കാരണമായതെന്ന് നാഷണല്‍ ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി വ്യക്തമാക്കി. അപകടത്തില്‍ ഒരു കുട്ടിക്ക് പരിക്കേറ്റിട്ടുണ്ട്.

കാബൂളിനൊപ്പം പാകിസ്താനിലെ ഇസ് ലാമാബാദിലും ന്യൂഡല്‍ഹിയിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണെന്നും കൂടുതല്‍ നാശനഷ്ടങ്ങളുടെ കണക്ക് ശേഖരിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

Next Story

RELATED STORIES

Share it