മണല്‍ക്കടത്ത്: രണ്ടുപേര്‍ റിമാന്‍ഡില്‍

ടി.എന്‍.പുരം വടക്കേക്കര സ്വദേശികളായ തത്തനംപുള്ളി സുലൈമാന്‍(33), പത്തായത്തൊടി മുഹമ്മദ് ഷാ(42) എന്നിവരാണ് അറസ്റ്റിലായത്.

മണല്‍ക്കടത്ത്: രണ്ടുപേര്‍ റിമാന്‍ഡില്‍

പെരിന്തല്‍മണ്ണ: പുഴയില്‍ നിന്നും മണല്‍വാരി വാഹനത്തില്‍ കടത്തിയ രണ്ടു പേരെ പോലീസ് അറസ്റ്റുചെയ്തു. ടി.എന്‍.പുരം വടക്കേക്കര സ്വദേശികളായ തത്തനംപുള്ളി സുലൈമാന്‍(33), പത്തായത്തൊടി മുഹമ്മദ് ഷാ(42) എന്നിവരാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച പുലര്‍ച്ചെ 3.40 ഓടെ പുലാമന്തോള്‍ പുഴക്കടവില്‍ മണല്‍ക്കടത്തുന്നതായ വിവരത്തെത്തുടര്‍ന്നാണ് പോലീസെത്തിയത്. പ്ലാസ്റ്റിക് ചാക്കുകളില്‍ നിറച്ച മണല്‍ സുമോ വാനിലാണ് കടത്താന്‍ ശ്രമിച്ചത്. പോലീസിനെ കണ്ടതോടെ രണ്ടുപേരും ഓടി രക്ഷപ്പെട്ടു. വാഹനം കസ്റ്റഡിയിലെടുത്ത് അന്വേഷിച്ചുവരുന്നതിനിടെ തിങ്കളാഴ്ച വൈകീട്ട് ഏഴോടെ പട്ടാമ്പി റോഡിലെ ബാറിന് സമീപത്തുനിന്നും പ്രതികളെ പിടികൂടുകയായിരുന്നു. സി.ഐ. വി. ബാബുരാജ്, എസ്.ഐ. ടി.പി. ഉദയന്‍ എന്നിവരുടെ നേതൃത്വത്തില്‍ അറസ്റ്റുചെയ്ത പ്രതികളെ കോടതി റിമാന്‍ഡ് ചെയ്തു.

RELATED STORIES

Share it
Top