Latest News

അനൂജ് ചൗധരിയെ എഎസ്പിയാക്കും

അനൂജ് ചൗധരിയെ എഎസ്പിയാക്കും
X

സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയിലെ ചന്ദോസിയിലെ സര്‍ക്കിള്‍ ഓഫീസറായ വിവാദ പോലിസുകാരന്‍ അനൂജ് ചൗധരിയെ അഡീഷണല്‍ സൂപ്രണ്ടാക്കും. അര്‍ജുന അവാര്‍ഡ് ജേതാവായ അനൂജ് ചൗധരി സ്‌പോര്‍ട്ട്‌സ് ക്വോട്ടയിലാണ് പോലിസ് സര്‍വീസില്‍ പ്രവേശിച്ചത്. ആര്‍എസ്എസ് കുടുംബത്തില്‍ നിന്നുള്ള ആളായതിനാല്‍ ഭരണകക്ഷിയുടെ പ്രിയങ്കരനാണ്. 2024 നവംബറില്‍ സംഭല്‍ ശാഹി ജമാ മസ്ജിദിലെ ഹിന്ദുത്വ സര്‍വേ സംബന്ധിച്ച സംഘര്‍ഷത്തിലാണ് ഇയാള്‍ വീണ്ടും ദേശീയ ശ്രദ്ധയില്‍ എത്തിയത്. അഞ്ചു മുസ്‌ലിം യുവാക്കളെ പോലിസ് വെടിവച്ചു കൊന്നതിനെ ന്യായീകരിച്ചതിനെ തുടര്‍ന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇയാളെ അഭിനന്ദിക്കുകയുമുണ്ടായി. സംഘര്‍ഷത്തില്‍ അനൂജ് ചൗധരി നേരിട്ടും പങ്കെടുത്തിരുന്നു. ഹിന്ദുക്കള്‍ ഹോളി ആഘോഷിക്കുമ്പോള്‍ മുസ്‌ലിംകള്‍ വെള്ളിയാഴ്ച നിസ്‌കാരത്തിന് പുറത്തിറങ്ങരുതെന്നും അനൂജ് ചൗധരി പിന്നീട് പറയുകയുണ്ടായി.പോലിസ് യൂണിഫോമില്‍ ഹിന്ദു മതപരിപാടികളില്‍ പങ്കെടുത്തതിന് ഇയാള്‍ക്കെതിരേ പരാതിയുണ്ടായിരുന്നു. എന്നാല്‍, അധികൃതര്‍ ക്ലീന്‍ ചിറ്റ് നല്‍കി.

Next Story

RELATED STORIES

Share it