പഞ്ചാബ് നാഷണൽ ബാങ്ക് തട്ടിപ്പ്: അക്കൗണ്ടിലെ എട്ട് കോടി കൂടി നഷ്ടപ്പെട്ടെന്ന് കോഴിക്കോട് കോർപ്പറേഷൻ

കോഴിക്കോട് : കോഴിക്കോട്ടെ പഞ്ചാബ് നാഷണൽ ബാങ്കിലുണ്ടായ തട്ടിപ്പിന്റെ വ്യാപ്തി വളരെ വലുത്. കോഴിക്കോട് കോർപ്പറേഷൻ അക്കൌണ്ട് ണ്ടിൽ നിന്നും മാത്രം എട്ടു കോടി കൂടി നഷ്ടപ്പെട്ടതായി കോർപ്പറേഷൻ കോഴിക്കോട് ടൗൺ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പഞ്ചാവ് നാഷണൽ ബാങ്കിന്റെ കോഴിക്കോട് ലിങ്ക് റോഡിലെ ശാഖയുടെ മാനേജറായിരുന്ന റിജിൽ 98 ലക്ഷത്തിന്റെ തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യഘട്ടത്തിൽ കണ്ടെത്തൽ.
പിന്നീടാണ് കൂടുതൽ തട്ടിപ്പിന്റെ വിവരങ്ങൾ പുറത്ത് വന്നത്. ഏറ്റവും ഒടുവിൽ പൊലീസിൽ കോർപ്പറേഷൻ നൽകിയ പരാതിയനുസരിച്ച് എട്ട് കോടിയുടെ തട്ടിപ്പാണ് നടന്നതെന്നാണ് വിവരം. ലിങ്ക് റോഡിലെ ശാഖയിലെ കുടുംബശ്രീയുടെ അടക്കം പണം ഇത്തരത്തിൽ സ്വന്തം ബന്ധുക്കളുടെ അക്കൌണ്ടിലേക്ക് മാറ്റിയിട്ടുണ്ട്. വർഷങ്ങളായി നടക്കുന്ന വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ് പുറത്ത് വന്നത്. പക്ഷേ റിജിൽ അച്ഛന്റെ അക്കൌണ്ടിലേക്ക് മാറ്റിയ തുക അക്കൌണ്ടിൽ നിന്നും മാറ്റിയിട്ടുണ്ട്. ഇതെല്ലാം എങ്ങോട്ടാണ് മാറ്റിയത് ആർക്കെല്ലാം ഇതിൽ പങ്കുണ്ടെന്നതടക്കം ഇനി കണ്ടത്തേണ്ടിയിരിക്കുന്നു.
RELATED STORIES
അമേരിക്കയില്‍ ഹിന്ദുത്വ സ്ലീപ്പര്‍ സെല്ലുകള്‍ വന്‍തോതില്‍ വളര്‍ന്നതായി ...
3 Feb 2023 3:30 PM GMTഅമേരിക്കയ്ക്കു മുകളിലൂടെ പറന്ന് ചൈനീസ് ചാര ബലൂണ്‍; ആണവ കേന്ദ്രങ്ങളുടെ ...
3 Feb 2023 2:30 PM GMTബിബിസി ഡോക്യുമെന്ററി വിലക്ക്: കേന്ദ്രത്തിന് സുപ്രിംകോടതി നോട്ടീസ്;...
3 Feb 2023 12:06 PM GMTസാധാരണക്കാരന്റെ നടുവൊടിച്ച ബജറ്റ്; പ്രതിഷേധവുമായി പ്രതിപക്ഷം
3 Feb 2023 9:51 AM GMTകൊളീജിയം ശുപാര്‍ശ: അഞ്ച് ജഡ്ജിമാരുടെ നിയമനം ഉടനെന്ന് കേന്ദ്രം...
3 Feb 2023 9:32 AM GMTകേരള ബജറ്റ് 2023: ലൈഫ് മിഷന് 1,436 കോടി, കൃഷിക്കായി 971 കോടി; പ്രധാന...
3 Feb 2023 5:18 AM GMT