Latest News

കൊവിഡ് ആശങ്ക: അമേരിക്കയില്‍ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക്

കൊവിഡ് ആശങ്ക: അമേരിക്കയില്‍ കൊവിഡ് മരണം 1.20 ലക്ഷത്തിലേക്ക്
X

വാഷിങ്ടണ്‍: അമേരിക്കയില്‍ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1.20 ലക്ഷത്തിലേക്ക് കുതിക്കുന്നു. ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം 1,19,941 പേരാണ് രാജ്യത്ത് ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 22,34,471 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിട്ടുള്ളത്. രോഗമുക്തി നേടിയവരുടെ എണ്ണം 9,18,796 ആയി. 11,95,734 പേരാണ് രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിതരായി ചികില്‍സയിലുള്ളത്. ഇതില്‍ 16,644 പേരുടെ നില ഗുരുതരമാണെന്നാണ് റിപോര്‍ട്ട്.

കൊവിഡ് വ്യാപനത്തില്‍ മുന്നില്‍ നില്‍ക്കുന്ന 10 സംസ്ഥാനങ്ങളിലെ കണക്കുകള്‍:

ന്യൂയോര്‍ക്ക് 4,06,367, ന്യൂജഴ്‌സി 1,70,599, കാലിഫോര്‍ണിയ 1,63,220, ഇല്ലിനോയിസ് 1,34,185, മസാച്യുസെറ്റ്‌സ് 1,06,151, ടെക്‌സസ് 99,304, പെന്‍സില്‍വാനിയ 84,399, ഫ്‌ളോറിഡ 82,719, മിഷിഗണ്‍ 66,497, മെരിലാന്‍ഡ് 62,969.

കൊവിഡ് ബാധിച്ച് മരിച്ചവര്‍:

ന്യൂയോര്‍ക്ക് 31,046, ന്യൂജഴ്‌സി 12,891, കാലിഫോര്‍ണിയ 5,286, ഇല്ലിനോയിസ് 6,485, മസാച്യുസെറ്റ്‌സ്7,734, ടെക്‌സസ് 2,105, പെന്‍സില്‍വാനിയ 6,388, ഫ്‌ളോറിഡ 3,021, മിഷിഗണ്‍ 6,036, മെരിലാന്‍ഡ് 2,996.


Next Story

RELATED STORIES

Share it