Latest News

ദത്ത് കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു

രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോടെക്‌നോളജിയിലാണ് ഇരുവരും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു.

ദത്ത് കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു
X

തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ കേസില്‍ ഡിഎന്‍എ പരിശോധനയ്ക്കായി അനുപമയുടെയും അജിത്തിന്റെയും സാമ്പിള്‍ ശേഖരിച്ചു. രാജീവ് ഗാന്ധി സെന്റര്‍ ഫോര്‍ ബയോ ടെക്‌നോളജിയിലാണ് ഇരുവരും സാമ്പിള്‍ നല്‍കിയത്. കുഞ്ഞിന്റെ സാമ്പിള്‍ നേരത്തെ ശേഖരിച്ചിരുന്നു. തിരുവനന്തപുരം നിര്‍മ്മല ശിശുഭവനില്‍ വച്ചാണ് കുഞ്ഞിന്റെ സാമ്പിള്‍ ശേഖരിച്ചത്. പരിശോധനാ ഫലം 48 മണിക്കൂറിനുള്ളില്‍ ലഭിക്കും.

അതേസമയം, ദത്ത് വിവാദത്തില്‍ അനുപമയെ കുഞ്ഞിനെ കാണിക്കുന്നതില്‍ നിയമവശം പരിശോധിക്കുമെന്ന് മന്ത്രി വീണാ ജോര്‍ജ്. കോടതി വഴിമാത്രമെ കുഞ്ഞിനെ കൈമാറാനാകൂ. കോടതി വഴിയാകും നടപടികള്‍. ഇക്കാര്യത്തില്‍ പോസീറ്റിവായ സമീപനമാണ് സര്‍ക്കാര്‍ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കുഞ്ഞിന്റെ അവകാശമാണ് പ്രധാനം. ഇതില്‍ കോടതി അന്തിമ കാര്യങ്ങള്‍ തീരുമാനിക്കും. കുഞ്ഞിനെ ദത്ത് നല്‍കിയ സ്ഥാപനത്തിന് ലൈസന്‍സില്ലെന്ന വാര്‍ത്ത തെറ്റാണ്. 2015ലെ നിയമമനുസരിച്ചു ഒരു ലൈസന്‍സ് മതി. അതുണ്ട്. മന്ത്രി എന്ന നിലയില്‍ എഴുതി തന്ന പരാതി പോലും ഇല്ലാതെയാണ് താന്‍ ഇടപെട്ടത്. വിഷയത്തിന്റെ ഗൗരവം കണ്ടത് കൊണ്ടാണ് ഇടപെട്ടത്. ഇന്നോ നാളെയോ റിപോര്‍ട്ട് കിട്ടും. അന്വേഷണം നടക്കുകയാണെന്നും മന്ത്രി അറിയിച്ചു.

Next Story

RELATED STORIES

Share it