Latest News

മഅ്ദനിയുടെ മുന്നറിയിപ്പുകള്‍ കാലം ശരിവെയ്ക്കുന്നു; മലയാളനാട് മഅ്ദനിക്കായി ഐക്യപ്പെടണമെന്ന് സലാഹുദ്ദീന്‍ അയ്യൂബി

മഅ്ദനിയുടെ മുന്നറിയിപ്പുകള്‍ കാലം ശരിവെയ്ക്കുന്നു; മലയാളനാട് മഅ്ദനിക്കായി ഐക്യപ്പെടണമെന്ന് സലാഹുദ്ദീന്‍ അയ്യൂബി
X

ഹൊസങ്കടി: പാര്‍ശ്വവത്കരിക്കപ്പെട്ട മുഴുവന്‍ മനുഷ്യരുടെയും അവകാശസംരക്ഷണത്തിനു വേണ്ടി ചങ്കുറപ്പോടെ നിലകൊള്ളുകയെന്നത് മഅ്ദനി വര്‍ഷങ്ങള്‍ക്ക് മുമ്പ് കേരള ജനതയോട് വിളിച്ച് പറഞ്ഞ മുന്നറിയിപ്പുകളാണെന്നും ഈ മുന്നറിയിപ്പുകള്‍ കാലം ശരികളായും യാഥാര്‍ഥ്യങ്ങളായും അംഗീകരിച്ചതായി ഇന്ത്യയുടെ കിരാതമായ പുതിയ ഫാഷിസ്റ്റ് വാഴ്ചക്കാലം തെളിയിച്ചുവെന്നും ഐഎസ്എഫ് സംസ്ഥാന പ്രസിഡന്റും മഅ്ദനിയുടെ മകനുമായ സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു.

'നീതിക്ക് വേണ്ടി ജനകീയ ഐക്യപ്പെടല്‍, മലയാള നാട് മഅ്ദനിക്കൊപ്പം എന്ന പ്രമേയത്തില്‍' പിഡിപി സംസ്ഥാന വ്യാപകമായി നടത്തുന്ന പദയാത്രകളുടെ ഭാഗമായി മഞ്ചേശ്വരം മണ്ഡലത്തിലെ പദയാത്ര സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

ഭരണകൂടത്തിന്റെ ഒത്താശയോടെ രാജ്യത്തിന്റെ ബഹുസ്വരതയെ നശിപ്പിക്കാനുള്ള ശ്രമങ്ങള്‍ രാജ്യമെങ്ങും നടക്കുന്നു. പൗരന്മാര്‍ക്ക് പ്രതീക്ഷ നല്‍കേണ്ട ഭരണഘടന സ്ഥാപനങ്ങള്‍ പോലും ക്രമേണ ഫാഷിസ്റ്റ് കൈകളിലേക്ക് അമര്‍ന്ന് കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. മര്‍ദ്ദിതരായ ദലിത്, പിന്നാക്ക ന്യൂനപക്ഷ വിഭാഗങ്ങളുടെ യോജിച്ചുള്ള ഐക്യനിരക്ക് മാത്രമേ ഫാഷിസ്റ്റ് ഭീഷണിയെ ഫലപ്രദമായി നേരിടാനാകൂ. രാജ്യത്തിന്റെ പുരോഗതിയിലും ഉന്നമനത്തിലും പങ്കാളികളായ അസംഖ്യം നിരപരാധികളെ രാജ്യത്തുനിന്ന് പുറത്താക്കാനും ജയിലറകളില്‍ തള്ളി ജീവിതം നശിപ്പിക്കാനുമുള്ള നീക്കങ്ങള്‍ നടന്നു കൊണ്ടിരിക്കുയാണെന്നും സലാഹുദ്ദീന്‍ അയ്യൂബി പറഞ്ഞു. ഭരണകൂടഭീകരതയുടെ ലോകത്തെ ഏറ്റവും വലിയ പ്രതീകമായി അബദുന്നാസിര്‍ മഅ്ദനി മറിയിരിക്കുന്നുവെന്നും നിരപരാധിയായ മഅ്ദനിക്കും കുടുംബത്തിനും നഷ്ടപ്പെട്ട വര്‍ഷങ്ങള്‍ എത് ഭരണകൂടത്തിനാണ് തിരിച്ച് നല്‍കാനാകുകയെന്നും അയ്യൂബി ആരാഞ്ഞു.

മഅ്ദനിക്ക് എതിരെ തുടരുന്ന ഭരണകൂട ക്രൂരതക്കെതിരെ കക്ഷി രാഷ്ട്രീയ മത വ്യത്യാസമില്ലാത്ത ശക്തമായ ഐക്യനിര ഉയര്‍ന്ന് വരണമെന്നും സലാഹുദ്ദീന്‍ അയ്യൂബി ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it