Latest News

'കാമറയില്‍ പതിഞ്ഞ് കടുവ'; യുവാവിനെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു

കാമറയില്‍ പതിഞ്ഞ് കടുവ; യുവാവിനെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു
X

മലപ്പുറം: കാളികാവില്‍ യുവാവിനെ കൊന്ന കടുവയുടെ ചിത്രം വനം വകുപ്പിന്റെ കാമറയില്‍ പതിഞ്ഞു. ഫോട്ടോ ലഭിച്ചത് യുവാവിനെ കൊല്ലപ്പെട്ട സ്ഥലത്ത് സ്ഥാപിച്ച കാമറയില്‍ നിന്നുമാണ്. 30ഒാളം കാമറകളാണ് വനം വകുപ്പ് സ്ഥലത്തു സ്ഥാപിച്ചിരിക്കുന്നത്. മൂന്ന് പ്രത്യേക സംഘങ്ങളാണ് കടുവയെ പിടികൂടാനുള്ള ദൗത്യത്തിനായി ഇറങ്ങുന്നത്. ദൗത്യത്തില്‍ മൂന്ന് ഡോക്ടര്‍മാരുമുണ്ട്.

കടുവയെ കണ്ട സ്ഥലത്ത് തിരച്ചില്‍ നടത്തുക വെല്ലുവിളി ഉയര്‍ത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചിരുന്നു. കടുവയെ പിടികൂടാനുള്ള കഠിന ശ്രമത്തിലാണ് വനംവകുപ്പ്. മലപ്പുറം കാളികാവ് അടയ്ക്കാക്കുണ്ടില്‍ റബര്‍ ടാപ്പിങിനു പോയ ചോക്കാട് കല്ലാമൂല സ്വദേശി അബ്ദുല്‍ ഗഫൂറാണ് കടുവയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

Next Story

RELATED STORIES

Share it