Latest News

ടൈ ഗ്ലോബല്‍ പിച്ച് മല്‍സരത്തില്‍ ഒന്നാമതായി കേരള ടീം

കൊച്ചിയിലെ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്നുള്ള അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവര്‍ ഉള്‍പ്പെടുന്ന സിറ്റ്‌ലൈന്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് രാജ്യാന്തര മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്

ടൈ ഗ്ലോബല്‍ പിച്ച് മല്‍സരത്തില്‍ ഒന്നാമതായി കേരള ടീം
X

കൊച്ചി: ടൈ കേരള യുവസംരംഭക വിദ്യാര്‍ഥി സംഘത്തിന് യംഗ് എന്റര്‍പ്രണേഴ്‌സ് ഗ്ലോബല്‍ പിച്ച് മല്‍സരത്തില്‍ അതുല്യ നേട്ടം.കൊച്ചിയിലെ കാക്കനാട് ഭവന്‍സ് ആദര്‍ശ വിദ്യാലയത്തില്‍ നിന്നുള്ള അനശ്വര രമേഷ്, ദക്ഷിണ ചാരു ചിത്ര, ആദിത്യ ദിനേശ്, മനോജ് കൃഷ്ണ കെ എന്നിവര്‍ ഉള്‍പ്പെടുന്ന സിറ്റ്‌ലൈന്‍ ടൈ കേരളയെ പ്രതിനിധീകരിച്ച് രാജ്യാന്തര മല്‍സരത്തില്‍ ഒന്നാം സ്ഥാനത്തെത്തിയത്.വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 20 ടീമുകളാണ് ഫൈനലില്‍ മല്‍സരിച്ചത്. 4500 യു എസ് ഡോളര്‍ ക്യാഷ്അവാര്‍ഡും , സര്‍ട്ടിഫിക്കറ്റുകളും , ഭാവിയിലേക്ക് സംരംഭ നിക്ഷേപ സാധ്യതകളും ടീം കരസ്ഥമാക്കി, ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍ പറഞ്ഞു.

ഭാവിയിലെ സംരംഭകരെയും വ്യവസായികളെയും വളര്‍ത്തിയെടുക്കാന്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി (9 മുതല്‍ 12 വരെ) രൂപകല്‍പ്പന ചെയ്ത ഒരു ആഗോള സംരംഭമാണ് ടൈ യംഗ് എന്റര്‍പ്രണേഴ്‌സ്, ഇതിന്റെ ഭാഗമായി കഴിഞ്ഞ നാല് വര്‍ഷമായി ടൈ കേരള രാജ്യാന്തര മല്‍സരത്തില്‍ സജീവ സാന്നിധ്യമാണ്. ഈ വര്‍ഷം സംസ്ഥാനത്തെ സര്‍ക്കാര്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെ പന്ത്രണ്ടിലധികം സ്‌കൂളുകളില്‍ നിന്നായി 2500 കുട്ടികള്‍ സംസഥാനതല മല്‍സരങ്ങളില്‍ പങ്കെടുത്തു, ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍ പറഞ്ഞു.പിച്ച് മല്‍സരത്തിനായി വിദ്യാര്‍ഥികളെ സജ്ജരാക്കുന്നതിനായി ടൈ കേരള മല്‍സരവും മെന്ററിങ്ങും നടത്തുണ്ട്.

ചാപ്റ്റര്‍ ഫൈനലില്‍ മല്‍സരിച്ച പന്ത്രണ്ട് ടീമുകളില്‍ നിന്ന് വിജയികളായവാരണ് സിറ്റ്‌ലൈന്‍ ടൈ ഗ്ലോബല്‍ മല്‍സരത്തില്‍ പങ്കെടുത്തത് എന്ന് വിനോദിനി സുകുമാര്‍ പറഞ്ഞു. ഗ്രൂപ്പ് മീരാന്‍, മാന്‍ കാന്‍കോര്‍, പോപ്പുലര്‍ വെഹിക്കിള്‍സ് ആന്‍ഡ് സര്‍വീസസ് എന്നിവര്‍ ആണ് മുഖ്യ സ്‌പോണ്‍സര്‍മാര്‍.2020ല്‍ ടീം , നടക്കാവ് ഗവണ്‍മെന്റ് സ്‌കൂളിലെ കുട്ടികള്‍ ഉള്‍പ്പെട്ട വേള്‍ഡ്ക്ലാസ് ആഗോള മല്‍സരത്തില്‍ ടോപ്പ് എട്ട് ആയി തിരഞ്ഞെടുക്കപ്പെട്ടു.

2021ല്‍ ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥിനികളായ കാപ്പിഫിലെ ടീം ടോപ്പ് 8 ആയി തിരഞ്ഞെടുക്കപ്പെടുകയും ടൈ ഗ്ലോബലിന്റെ പോപ്പുലര്‍ ചോയ്‌സ് അവാര്‍ഡ് നേടുകയും ചെയ്തു.ടൈ കേരള പ്രസിഡന്റ് അനിഷാ ചെറിയാന്‍ , മുന്‍ ടൈ കേരള പ്രസിഡന്റുമാരായ അജിത് മൂപ്പന്‍, ജോണ്‍ കെ പോള്‍, ടൈ യംഗ് എന്റര്‍പ്രണേഴ്‌സ് ചെയര്‍ വിനോദിനി സുകുമാര്‍, ഭവന്‍സ് ആദര്‍ശ് വിദ്യാലയം കാക്കനാട് വൈസ് പ്രിന്‍സിപ്പാള്‍ പി ജ്യോതി, ടൈ കേരള എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ അരുണ്‍ നായര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Next Story

RELATED STORIES

Share it