Latest News

തൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു

തൃശൂര്‍ വെടിക്കെട്ടപകടം; പരിക്കേറ്റയാള്‍ മരിച്ചു
X

തൃശൂര്‍: കുണ്ടന്നൂര്‍ വെടിക്കെട്ടപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞയാള്‍ മരിച്ചു. കാവശ്ശേരി സ്വദേശി മണികണ്ഠനാണ് മരിച്ചത്. പുക ഉയരുന്നത് കണ്ട് ഓടിയെത്തി വെള്ളം ഒഴിച്ചുകെടുത്താന്‍ ശ്രമിച്ച മണികണ്ഠന് ഇന്നലെ ഗുരുതരമായി പരിക്കേറ്റിരുന്നു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മണികണ്ഠന്‍ ഇന്നാണ് മരണപ്പെട്ടത്. വെടിക്കെട്ട് പുരയ്ക്ക് തീപ്പിടിച്ച് തുടങ്ങിയ സമയത്ത് ഇവിടെയുണ്ടായിരുന്ന നാല് തൊഴിലാളികളും കുളിക്കാനായി പോയതായിരുന്നു. എന്നാല്‍, പുക ഉയരുന്നത് കണ്ട് മണികണ്ഠന്‍ ഓടിയെത്തുകയായിരുന്നു. ഒപ്പമുണ്ടായിരുന്ന മൂന്ന് തൊഴിലാളികള്‍ സമീപത്തെത്താതിരുന്നതിനാല്‍ രക്ഷപ്പെട്ടു.

Next Story

RELATED STORIES

Share it