ശിവഗിരി മഠം സന്ദര്‍ശിച്ച് ഉമാ തോമസ്
ഗുരുദേവന്റെ കൃതികള്‍ ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും തര്‍ജമ ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് അത് പാസാക്കിയെടുത്ത ആളാണ് പിടി തോമസെന്ന് സ്വാമി സച്ചിതാനന്ദ

വര്‍ക്കല: പിടി തോമസിന് ഏറെ ആത്മബന്ധമുള്ള ശിവഗിരി മഠം സന്ദര്‍ശിച്ച് തൃക്കാക്കര യുഡിഎഫ് സ്ഥാനാര്‍ഥി ഉമാ തോമസ്. പിടി തോമസ് എന്നും സത്യത്തിനും ധര്‍മത്തിനും വേണ്ടി നിലകൊണ്ടയാളാണെന്നും ഉമാ തോമസിനും അതേ പാത പിന്തുടരാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും ശിവഗിരി ശ്രീനാരായണ ധര്‍ണസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു.
നന്‍മയുടെ ഭാഗത്ത് നിലകൊള്ളുന്ന സ്ഥാനാര്‍ഥികളെ വിജയിപ്പിക്കണമെന്നാണ് ഞങ്ങളുടെ അഭിപ്രായം. ഉമാ തോമസ് നല്ല വ്യക്തിത്വമുള്ള സ്ഥാനാര്‍ഥിയാണെന്നും തൃക്കാക്കര മണ്ഡലം മഠത്തിന്റെ പ്രത്യേക ശ്രദ്ധയുള്ള സ്ഥലമാണെന്നും സച്ചിദാനന്ദ പറഞ്ഞു. ഗുരുദേവന്റെ കൃതികളും ജീവ ചരിത്രവുമെല്ലാം ഇന്ത്യയിലെ എല്ലാ ഭാഷകളിലേക്കും തര്‍ജമ ചെയ്യണമെന്ന് പാര്‍ലമെന്റില്‍ ആവശ്യപ്പെട്ട് അത് പാസാക്കിയെടുത്ത ആളാണ് പിടി തോമസ്. അതിന്റെ തര്‍ജമകള്‍ ഇപ്പോള്‍ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇത്തരം മഹത്തായ കാര്യങ്ങള്‍ പിടി തോമസ് ചെയ്തിട്ടുണ്ട്. സത്യത്തിനും നീതിക്കും ധര്‍മത്തിനും നിലകൊള്ളുന്നവര്‍ വിജയിച്ച് വരേണ്ടത് കാലത്തിന്റെ ആവശ്യമാണെന്നും സ്വാമി സച്ചിദാനന്ദ അഭിപ്രായപ്പെട്ടു.
RELATED STORIES
പ്രയാഗ് രാജിലെ വീട് പൊളിക്കല്‍ കേസ്;ഹരജി പരിഗണിക്കുന്നതില്‍ നിന്ന്...
28 Jun 2022 7:02 AM GMTകെ റെയില്‍: വിദേശ വായ്പയ്ക്ക് ശുപാര്‍ശ ചെയ്തത് കേന്ദ്രം;...
28 Jun 2022 6:49 AM GMTആര്‍എസ്എസ് വിട്ട ഒരു ദലിത് കര്‍സേവകന്റെ കഥ
28 Jun 2022 6:46 AM GMTസംസ്ഥാനത്ത് മാസ്ക് പരിശോധന കര്‍ശനമാക്കുന്നു;പൊതു സ്ഥലങ്ങളിലും...
28 Jun 2022 6:21 AM GMTമാധ്യമപ്രവര്ത്തകന് സുബൈര്‍ അറസ്റ്റിലായത് 1983ലെ സിനിമയിലെ രംഗം...
28 Jun 2022 5:58 AM GMTസംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്‍ബന്ധമാക്കി
28 Jun 2022 5:52 AM GMT