കൊച്ചി നഗരത്തിലെ കാനയില്‍ വീണ് മൂന്ന് വയസ്സുകാരന് പരിക്ക്
BY NSH18 Nov 2022 4:49 AM GMT

X
NSH18 Nov 2022 4:49 AM GMT
കൊച്ചി: നഗരത്തിലെ കാനയില്‍ വീണ് മൂന്ന് വയസുകാരന് പരിക്കേറ്റു. കൊച്ചി പനമ്പിള്ളി നഗറിലാണ് സംഭവം. മൂടാതെ കിടന്ന ഓവുചാലിന്റെ വിടവിലേക്ക് കുട്ടി വീഴുകയായിരുന്നു. കുട്ടിയുടെ അമ്മ തക്കസമയത്ത് ഇടപെട്ടതിലാനാലാണ് കൂടുതല്‍ അപകടമൊഴിവായത്. കാനയിലേക്ക് വീണ കുട്ടിയെ അമ്മ പെട്ടന്ന് പിടിച്ചുകയറ്റുകയായിരുന്നു.
കുട്ടി ആശുപത്രിയില്‍ ചികില്‍സയിലാണ്. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വ്യാഴാഴ്ച രാത്രി എട്ടിനായിരുന്നു അപകടം. മെട്രോ ഇറങ്ങി അച്ഛനും അമ്മയ്ക്കുമൊപ്പം നടന്നുപോവുകയായിരുന്ന കുട്ടി പെട്ടെന്ന് കാനയുടെ വിടവിലേക്ക് വീണുപോവുകയായിരുന്നു. ഈ കാന മൂടണമെന്ന് നിരവധി തവണ പ്രദേശവാസികള്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിനുള്ള നടപടികള്‍ ഇതുവരെ അധികൃതര്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ആരോപണം.
Next Story
RELATED STORIES
യുവജ്യോല്സ്യന് ശീതളപാനീയം നല്കി മയക്കി 13 പവന് കവര്ന്ന യുവതി...
4 Oct 2023 4:15 PM GMTതകര്ത്തെറിഞ്ഞ് നീരജ് ചോപ്രയും കിഷോര് ജെനയും; ജാവലിനില് സ്വര്ണവും...
4 Oct 2023 3:27 PM GMTഉച്ചഭാഷിണിയിലൂടെയുള്ള ബാങ്ക് വിളി നിരോധനം: പോലിസ് ഇടപെടല്...
4 Oct 2023 3:00 PM GMTഡല്ഹി മദ്യനയക്കേസ്; എഎപി എം പി സഞ്ജയ് സിങിനെ ഇഡി അറസ്റ്റ് ചെയ്തു
4 Oct 2023 2:41 PM GMTതൃണമൂല് നേതാവ് അഭിഷേക് ബാനര്ജി കസ്റ്റഡിയില്; പ്രതിഷേധം
4 Oct 2023 10:24 AM GMTചൈനീസ് സഹായം: ആരോപണം തള്ളി ന്യൂസ് ക്ലിക്ക്; മാധ്യമസ്വാതന്ത്ര്യത്തിന്...
4 Oct 2023 10:13 AM GMT