Latest News

അസമില്‍ ആദിവാസി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊന്ന മൂന്ന് പേര്‍ക്ക് വധശിക്ഷ

അസമില്‍ ആദിവാസി പെണ്‍കുട്ടികളെ ബലാല്‍സംഗം ചെയ്ത് കൊന്ന മൂന്ന് പേര്‍ക്ക് വധശിക്ഷ
X

ഗുവാഹത്തി: കഴിഞ്ഞ വര്‍ഷം രണ്ട് ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ മൂന്ന് പേരെ കൊക്രജാറിലെ പ്രത്യേക കോടതി വെള്ളിയാഴ്ച വധശിക്ഷക്കു വിധിച്ചു. ഏപ്രില്‍ 6 ന് കോടതി മുസമ്മില്‍ ഷെയ്ഖ്, നാസിബുള്‍ ഷെയ്ഖ്, ഫാരിസുല്‍ റഹ്മാന്‍ എന്നീ മൂന്ന് പേര്‍ കുറ്റക്കാരെന്ന് കണ്ടെത്തിയിരുന്നു.

അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ വിധിയില്‍ സന്തോഷം പ്രകടിപ്പിച്ചു. കേസില്‍ അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) നിയോഗിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

''പ്രായപൂര്‍ത്തിയാകാത്ത രണ്ട് ആദിവാസി പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ പ്രതികളായ മുസാമില്‍, നജിബുള്‍, ഫാരിസുല്‍ എന്നിവര്‍ക്ക് 'കൊക്രജാര്‍ സെഷന്‍സ് കോടതി വധശിക്ഷ വിധിച്ചു. ജൂണ്‍ 13ന് ഇരയാക്കപ്പെട്ട കുട്ടികളുടെ കുടുംബങ്ങള്‍ സന്ദശിച്ച് അന്വേഷണം കൃത്യമായ നടക്കുമെന്ന് ഉറപ്പ് നല്‍കിയിരുന്നു''- ഹിമാന്ദ് ബിശ്വാസ് ശര്‍മ ട്വീറ്റ് ചെയ്തു.

സംഭവം നടന്ന് 48 മണിക്കൂറിനുള്ളില്‍ കുറ്റവാളികളെ അറസ്റ്റ് ചെയ്ത കൊക്രജാര്‍ ഐജിപി, എല്‍ആര്‍ ബിഷ്‌നോയിയെയും കൊക്രജാര്‍ പോലിസിനെയും മുഖ്യമന്ത്രി അഭിനന്ദിച്ചു.

2021 ജൂണ്‍ 11ല്‍ അഭയഖുതി ഗ്രാമത്തിലാണ് സംഭവം നടന്നത്. പ്രതികള്‍ ആദ്യം കേസ് ആത്മഹത്യയാക്കി മാറ്റാന്‍ ശ്രമിച്ചിരുന്നു. അതിനുവേണ്ടി പെണ്‍കുട്ടികളുടെ മൃതദേഹങ്ങള്‍ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു.

സംഭവത്തില്‍ ഏഴ് പേരെ അറസ്റ്റ് ചെയ്തു.

Next Story

RELATED STORIES

Share it