Latest News

കോട്ടയം കൂട്ടിക്കലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു

കോട്ടയം കൂട്ടിക്കലില്‍ മൂന്ന് മൃതദേഹങ്ങള്‍ കൂടി ലഭിച്ചു
X

കോട്ടയം: കനത്ത മഴയില്‍ ഉരുള്‍പൊട്ടിയ കോട്ടയം കൂട്ടിക്കലില്‍ നിന്ന് മൂന്ന് പേരുടെ മൃതദേഹങ്ങള്‍ കൂടി ലഭിച്ചു. അതില്‍ ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു. ഇളംകോട് സ്വദേശി ഷാലറ്റിന്റെ(29) മൃതദേഹമാണ് തിരിച്ചറിഞ്ഞത്. ഇന്നലെ കാണാതായവരില്‍ പെട്ടയാളല്ല ഷാലറ്റ്.

കൂടുതല്‍ ദുരിത വിതച്ച കോട്ടയത്തും ഇടുക്കിയിലും മറ്റ് ജില്ലകളിലും മഴ കുറഞ്ഞിട്ടുണ്ട്. പുഴകളിലെ ജലനിരപ്പ് താഴാന്‍ തുടങ്ങി.

കേരളത്തിലെ വിവിധ ജില്ലകളില്‍ കാറ്റിന് സാധ്യതയുണ്ട്.

കോട്ടയം കൂട്ടിക്കലിനു പുറമെ ഇടുക്കി കൊക്കയാറിലും ഇന്നലെ ഉരുള്‍പൊട്ടിയിരുന്നു.

രക്ഷാപ്രവര്‍ത്തനത്തിന് വിവിധ വിഭാഗങ്ങള്‍ രംഗത്തെത്തി. ദുരന്തനിവാരണ സേനയുടെയും കരസേനയുടെയും ടീമുകളും രംഗത്തെത്തിയിട്ടുണ്ട്.

Next Story

RELATED STORIES

Share it