Latest News

രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത് മൂന്ന് എംഎല്‍എമാര്‍: തൃണമൂല്‍ എംഎല്‍എ സില്‍വദ്ര ദത്ത പാര്‍ട്ടി വിട്ടു

രണ്ട് ദിവസത്തിനുള്ളില്‍ പാര്‍ട്ടി വിട്ടത് മൂന്ന് എംഎല്‍എമാര്‍: തൃണമൂല്‍ എംഎല്‍എ സില്‍വദ്ര ദത്ത പാര്‍ട്ടി വിട്ടു
X

കൊല്‍ക്കൊത്ത: മമതാ ബാനര്‍ജി സര്‍ക്കാരിനെ കൂടുതല്‍ പ്രതിസന്ധിയിലാഴ്ത്തിക്കൊണ്ട് തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് മൂന്നാമത്തെ നേതാവും പുറത്തേക്ക്. ബരാക്‌പോരെ നിയോജകമണ്ഡലത്തില്‍ നിന്നുള്ള എംഎല്‍എ സില്‍വദ്ര ദത്തയാണ് പാര്‍ട്ടി വിട്ടത്. എംഎല്‍എ ജിതേന്ദ്ര തിവാരി വ്യാഴാഴ്ചയാണ് എംഎല്‍എ സ്ഥാനവും പാര്‍ട്ടിഅംഗത്വവും രാജിവച്ചത്. സുവേന്ദു അധികാരി അതിനു മുമ്പുതന്നെ പാര്‍ട്ടിയുമായി പിണക്കത്തിലായിരുന്നെങ്കിലും രണ്ട് ദിവസം മുമ്പാണ് രാജിവച്ചത്.

അഖിലേന്ത്യാ തൃണമൂല്‍ കോണ്‍ഗ്രസ് അംഗം എന്ന നിലയിലും പാര്‍ട്ടിയിലും അതിന്റെ അനുബന്ധ സംഘടനകളിലും ഞാന്‍ വഹിച്ച മറ്റെല്ലാ സ്ഥാനങ്ങളില്‍ നിന്നും ഉടനടി രാജിവയ്ക്കുന്നു- സില്‍വദ്ര ദത്ത പാര്‍ട്ടിക്കെഴുതിയ രാജിക്കത്തില്‍ പറയുന്നു.

മമതയുടെ അടുത്ത അനുയായികളായ പാര്‍ട്ടി നേതാക്കളാണ് കഴിഞ്ഞ ഏതാനും ദിവസമായി പാര്‍ട്ടി വിട്ടത്. സഭ പിടിക്കുന്നതിനുള്ള ബിജെപിയുടെ ശ്രമങ്ങള്‍ ശക്തമായി നടക്കുന്നുണ്ടെന്നാണ് ഇത് നല്‍കുന്ന സൂചന.

അധികാരി ബിജെപിയില്‍ ചേര്‍ന്നാല്‍ വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് മമതാ ബാനര്‍ജിയുടെ സര്‍ക്കാര്‍ നിലംപതിക്കുമെന്ന ഭീഷണിയുമായി ബിജെപി എംപി അര്‍ജുന്‍ സിങ് ഏതാനും ആഴ്ചമുമ്പ് രംഗത്തുവന്നിരുന്നു. അധികാരി വരികയാണെങ്കില്‍ ഒപ്പം നിരവധി തൃണമൂല്‍ പാര്‍ട്ടിപ്രവര്‍ത്തകരും ബിജെപിയിലേക്കെത്തുമെന്നായിരുന്നു അവകാശവാദം.

Next Story

RELATED STORIES

Share it