Latest News

രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കൊവിഡ്

രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കൊവിഡ്
X

ജയ്പൂര്‍: രാജസ്ഥാനില്‍ മൂന്ന് എംഎല്‍എമാര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കോണ്‍ഗ്രസ് എംഎല്‍എ രമേഷ് മീന, ബിജെപി എംഎല്‍എമാരായ ഹമീര്‍ സിങ് ഭായല്‍, ചന്ദ്രധാന്‍ സിങ് ആക്യ എന്നിവരാണ് കൊവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് ട്വീറ്റില്‍ കുറിച്ചു. സംസ്ഥാന ഗതാഗത വകുപ്പ് മന്ത്രി പ്രതാപ് സിങി കച്ചരിയാവയ്ക്ക് ഞായറാഴ്ച കൊവിഡ് സ്ഥിരീകരിച്ചിരുന്നു. 80872 ആണ് രാജസ്ഥാനിലെ കൊവിഡ് ബാധിതരുടെ എണ്ണം. 14515 പേര്‍ ചികിത്സയില്‍ കഴിയുന്നു. 64195 പേര്‍ ചികിത്സയ്ക്ക് ശേഷം രോഗമുക്തി നേടിയതായി ആരോഗ്യ വകുപ്പ് അധികൃതര്‍ വ്യക്തമാക്കി.




Next Story

RELATED STORIES

Share it