Latest News

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മോഡലിനെ പീഡിപ്പിച്ചു; നിര്‍മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ പൂനെ ഹദാസ്പര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കള്‍ക്കെതിരേ ബലാത്സംഗകുറ്റത്തിന് കേസെടുത്തു.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് മോഡലിനെ പീഡിപ്പിച്ചു; നിര്‍മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍
X

പൂനെ: സിനിമയില്‍ അഭിനയിക്കാന്‍ അവസരം വാഗ്ദാനം ചെയ്ത് 25കാരിയായ മോഡലിനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സിനിമാ നിര്‍മാതാവ് ഉള്‍പ്പെടെ മൂന്നു പേര്‍ അറസ്റ്റില്‍. മഹാരാഷ്ട്രയിലെ പൂനെ ഹദാസ്പര്‍ സ്വദേശിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രതിക്കള്‍ക്കെതിരേ ബലാത്സംഗകുറ്റത്തിന് കേസെടുത്തു.

2017 ജൂലൈയിലാണ് കേസിനാസ്പദമായ സംഭവം. സംഘം ഒരുവര്‍ഷത്തോളം ലൈംഗികമായി ചൂഷണം നടന്നതായി പോലിസ് പറഞ്ഞു. സിനിമയില്‍ അവസരം നല്‍കാമെന്ന് പറഞ്ഞ് ആറരലക്ഷം രൂപയോളം ഇവര്‍ മുന്‍പ് കൈപറ്റിയിട്ടുണ്ടെന്നും പരാതിക്കാരി ആരോപിച്ചു.

ഷോര്‍ട്ട് ഫിലിമിന്റെ ചിത്രീകരണത്തിനിടെയാണ് സിനിമാ നിര്‍മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രതികളില്‍ ഒരാളെ പരിചയപ്പെട്ടത്. സിനിമയില്‍ വേഷം വാഗ്ദാനം ചെയ്ത ശേഷം അയാള്‍ ലൈംഗികമായി ചൂഷണം ചെയ്യുകയായിരുന്നു. പരാതിക്കാരിയോടൊപ്പം ഫോട്ടോഷൂട്ട് നടത്തിയ പ്രതികള്‍ അവളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി 10 ലക്ഷം രൂപ തട്ടിയെടുക്കാനും ശ്രമിച്ചു.

Next Story

RELATED STORIES

Share it