Latest News

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് വാഹനത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, അഞ്ച് വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍

പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് വാഹനത്തിന് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു, അഞ്ച് വയസുള്ള കുഞ്ഞ് ഗുരുതരാവസ്ഥയില്‍
X

മലപ്പുറം: മലപ്പുറം പെരിന്തല്‍മണ്ണയില്‍ ഗുഡ്‌സ് ഓട്ടോറിക്ഷക്ക് തീപിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചു. പാണ്ടിക്കാട് പെരിന്തല്‍മണ്ണ റോഡിലേക്കുള്ള കൊണ്ടിപ്പറമ്പിലെ പഞ്ചായത്ത് റോഡിലാണ് സംഭവം. വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സ്‌ഫോടനമുണ്ടായത്.

മുഹമ്മദ്, ഭാര്യ ജാസ്മിന്‍, മകള്‍ ഫാത്തിമത്ത് സഫ എന്നിവരാണ് മരിച്ചത്. 5 വയസ്സുളള കുട്ടിയെ പൊള്ളലോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. മുഹമ്മദിന്റെ മൃതദേഹം കിണറ്റില്‍നിന്നാണ് കണ്ടെത്തിയത്. മറ്റുളളവര്‍ ഓട്ടോക്കുളളിലാണ് കിടന്നിരുന്നത്. ആത്മഹത്യയാണോയെന്നും പരിശോധിക്കുന്നുണ്ട്.

മുഹമ്മദ് സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഓട്ടോയുമായെത്തി ഭാര്യയെയും കുട്ടികളെയും അടുത്തേക്ക് വിളിച്ച് സ്‌ഫോടനം നടത്തുകയായിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപോര്‍ട്ടുണ്ട്. അതനുസരിച്ച് സ്‌ഫോടനത്തിനുശേഷം മുഹമ്മദ് കിണറ്റില്‍ ചാടി മരിക്കുകയായിരുന്നുവത്രെ. വാഹനത്തില്‍ പടക്കം ഉള്‍പ്പടെ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടായിരുന്നതായി സംശയിക്കുന്നു. പെരുന്നാളിന് വിരുന്നിനെത്തിയ ഭാര്യയെയും മക്കളെയും വിളിക്കാനാണ് മുഹമ്മദ് കൊണ്ടിപ്പറമ്പിലുള്ള ഭാര്യയുടെ വീട്ടില്‍ എത്തിയത്.

Next Story

RELATED STORIES

Share it