Latest News

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് മരണം

ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിച്ച് മൂന്ന് മരണം
X

വലിയകുളം: ചങ്ങനാശേരിയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് മൂന്നു പേര്‍ മരിച്ചു. ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. വാഴൂര്‍ റോഡില്‍ വലിയകുളത്തിന് സമീപമാണ് അപകടമുണ്ടായത്.

കുട്ടമ്പേരൂര്‍ ചക്കാലക്കല്‍ വീട്ടീല്‍ ജോണി ജോസഫിന്റെ മകനും എറണാകുളം രാജഗിരി കോളജിലെ ബികോം വിദ്യാര്‍ഥിയുമായ ജെറിന്‍ ജോണി (19), ഇത്തിത്താനം മലകുന്നം കുറിഞ്ഞിപറമ്ബില്‍ വര്‍ഗീസ് മത്തായി (ജോസ് - 69), ഇദ്ദേഹത്തിന്റെ മരുമകനും വാഴപ്പള്ളി പറാല്‍ സ്വദേശിയുമായ ജിന്റോ ജോസ് (37) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രിയിലാണ് അപകടം സംഭവിച്ചത്. ഇടിയുടെ ആഘാതത്തില്‍ ബൈക്കും സ്‌കൂട്ടറും പൂര്‍ണമായും തകര്‍ന്നു. മൂന്നു പേരുടെയും മൃതദേഹങ്ങള്‍ മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.




Next Story

RELATED STORIES

Share it