Latest News

മുതലപ്പൊഴിയില്‍ കാണാതായ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായില്ല

വര്‍ക്കല സ്വദേശിയായ ബോട്ട് ഉടമ കഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളിയായ അബ്ദുല്‍ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്

മുതലപ്പൊഴിയില്‍ കാണാതായ മൂന്ന് പേരെ ഇതുവരെ കണ്ടെത്താനായില്ല
X

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ ബോട്ട് മറിഞ്ഞ് കാണാതായ മൂന്ന് പേര്‍ക്കായി തെരച്ചില്‍ തുടരുന്നു. വിഴിഞ്ഞം ചവറ എന്നിവിടങ്ങളില്‍ നിന്ന് കൂറ്റന്‍ ക്രെയിനുകള്‍ ഉപയോഗിച്ച് പുലിമുട്ടിലെ കല്ലുകള്‍ നീക്കി പരിശോധിക്കാനുള്ള ശ്രമമാണ് നടക്കുന്നത്.

അപകടം നടന്ന് ഇന്ന് മൂന്ന് ദിവസമായി. നേവിയും, കോസ്റ്റ്ഗാര്‍ഡും, തീരദേശ പോലിസും, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റും മത്സ്യത്തൊഴിലാളികളായ നാട്ടുകാരും എല്ലാം ചേര്‍ന്ന് തെരച്ചില്‍ തുടരുകയാണ്. കാണാതായ മൂന്ന് ചെറുപ്പക്കാരെയും കണ്ടെത്താന്‍ ഇനിയും കഴിഞ്ഞില്ല. ആളുകള്‍ കുടുങ്ങിക്കിടക്കുന്നുവെന്ന് കരുതുന്ന ഭാഗത്ത് പുലിമുട്ടിലെ കല്ലും വലയുടെ അവശിഷ്ടങ്ങളും വടവും മാറ്റിനോക്കാനുള്ള ശ്രമത്തിലാണ്. അതിനായി വിഴിഞ്ഞത്ത്് നിന്നും ചവറ കെഎംഎംഎല്ലില്‍ നിന്നും കൂറ്റന്‍ ക്രെയിനുകള്‍ എത്തിച്ചു. ഈ ക്രെയിനുകള്‍ക്ക് പുലിമുട്ടിലേക്ക് കടന്നുവരാന്‍ വഴിയൊരുക്കാന്‍ മരങ്ങള്‍ വരെ പിഴുതുമാറ്റിയാണ് വഴിയോരുക്കിയത്.

കഴിഞ്ഞ രണ്ട് ദിവസത്തെ അപേക്ഷിച്ച് കടല്‍ പ്രക്ഷുബ്ദമല്ല എന്നത് പ്രതീക്ഷയേകുന്നു. ക്രയിനുകള്‍ക്ക് പകരം കപ്പല്‍ എത്തിച്ച് കല്ലുകള്‍ മാറ്റണമെന്നും ആവശ്യമുയരുന്നുണ്ട്. തിങ്കളാഴ്ച ഉച്ചയോടെയാണ് സഫാ മര്‍വ എന്ന ബോട്ട് മറിഞ്ഞ് 23 പേര്‍ അപകടത്തില്‍പെട്ടത്. രണ്ട് പേര്‍ പേര് മരിച്ചു. വര്‍ക്കല സ്വദേശിയായ ബോട്ട് ഉടമ കഹാറിന്റെ മക്കളായ ഉസ്മാന്‍, മുസ്തഫ, തൊഴിലാളിയായ അബ്ദുല്‍ സമദ് എന്നിവരെയാണ് ഇനിയും കണ്ടെത്താനാകാത്തത്.

Next Story

RELATED STORIES

Share it