Latest News

തോക്കുകള്‍ കൊണ്ട് നിര്‍മിച്ച ത്രിമാനരൂപം നാളെ അനാച്ഛാദനം ചെയ്യും

തോക്കുകള്‍ കൊണ്ട് നിര്‍മിച്ച ത്രിമാനരൂപം നാളെ അനാച്ഛാദനം ചെയ്യും
X

തിരുവനന്തപുരം: ഉപയോഗശൂന്യമായ തോക്കുകള്‍ ഉപയോഗിച്ച് നിര്‍മിച്ച ഇന്ത്യയിലെ ആദ്യത്തെ ത്രിമാനരൂപം തിങ്കളാഴ്ച രാവിലെ 11ന് പോലിസ് ആസ്ഥാനത്ത് അനാച്ഛാദനം ചെയ്യും. സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റയാണ് അനാച്ഛാദനം ചെയ്യുക. ഉപയോഗ്യശൂന്യമായതും കാലഹരണപ്പെട്ടതുമായ റൈഫിളുകള്‍, റിവോള്‍വറുകള്‍, മെഗസിനുകള്‍ എന്നിവയാണ് നിര്‍മാണത്തിന് ഉപയോഗിച്ചത്. പോലിസിന്റെ ശൗര്യവും ധൈര്യവും സൂചിപ്പിച്ച് ശൗര്യ എന്നാണ് ഈ നിര്‍മിതിക്ക് പേര് നല്‍കിയിരിക്കുന്നത്. ഒരു പോലിസ് ഉദ്യോഗസ്ഥന്‍ സല്യൂട്ട് ചെയ്യുന്ന മാതൃകയിലാണ് ത്രിമാനാകൃതി രൂപകല്‍പ്പന ചെയ്തിട്ടുള്ളത്. കേരള പോലിസ്, സ്‌റ്റേറ്റ് പോലിസ് മീഡിയ സെന്റര്‍ എന്നിവയുടെ ഔദ്യോഗിക ഫേസ് ബുക്ക് പേജില്‍ നാളെ രാവിലെ 11നു ഉദ്ഘാടനചടങ്ങ് തല്‍സമയം കാണാന്‍ സൗകര്യം ഉണ്ടായിരിക്കും.

Three-dimensional figure made of guns will be unveiled tomorro_

Next Story

RELATED STORIES

Share it