യുപിയില്‍ ഘോഷയാത്രയ്ക്കിടെ ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനില്‍ തട്ടി; മൂന്ന് കുട്ടികളടക്കം അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ ഘോഷയാത്രയ്ക്കിടെ വൈദ്യുതാഘാതമേറ്റ് മൂന്ന് കുട്ടികള്‍ ഉള്‍പ്പെടെ അഞ്ച് പേര്‍ക്ക് ദാരുണാന്ത്യം. ഞായറാഴ്ച പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തില്‍ നാല് പേര്‍ക്ക് പരിക്കേറ്റു. ബഹ്‌റൈച്ചിലെ മസുപൂര്‍ ഗ്രാമത്തിലെ നന്‍പാറയിലാണ് സംഭവം. ഗ്രാമവാസികള്‍ നടത്തിയ ഘോഷയാത്രക്കിടെ വണ്ടിയില്‍ ഘടിപ്പിച്ചിരുന്ന ഇരുമ്പ് ദണ്ഡ് വൈദ്യുതി ലൈനില്‍ തട്ടിയാണ് അപകടമുണ്ടായത്. വണ്ടിയിലുണ്ടായിരുന്ന 9 പേര്‍ക്ക് വൈദ്യുതാഘാതമേറ്റു. മൂന്ന് കുട്ടികളടക്കം നാലുപേര്‍ സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.
ഒരാള്‍ ആശുപത്രിയില്‍ ചികില്‍സയ്ക്കിടെ മരണത്തിന് കീഴടങ്ങി. ഗുരുതരമായി പൊള്ളലേറ്റ മറ്റ് നാല് പേരെ ബഹ്‌റൈച്ച് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് റൂറല്‍ അഡീഷനല്‍ പോലിസ് സൂപ്രണ്ട് അശോക് കുമാര്‍ പിടിഐയോട് പറഞ്ഞു. ഇവര്‍ക്ക് കൃത്യമായ ചികില്‍സ ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കി. മുഖ്യമന്ത്രി ദു:ഖം രേഖപ്പെടുത്തുകയും മരിച്ചവരുടെ കുടുംബങ്ങളെ അനുശോചനം അറിയിക്കുകയും ചെയ്തു.
RELATED STORIES
ദുബായില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് മലയാളി യുവാവ് മരിച്ചു
25 March 2023 4:01 AM GMTസൗദി ഇന്ത്യന്‍ അസോസിയേഷന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലപ്പെടുത്തുന്നു
22 March 2023 3:42 PM GMTഖത്തറില്‍ ഏഴുനില കെട്ടിടം ഭാഗികമായി തകര്‍ന്നുവീണു; ഒരു മരണം
22 March 2023 9:06 AM GMTമാസപ്പിറവി കണ്ടില്ല; ഗള്‍ഫ് രാജ്യങ്ങളില്‍ വ്രതാരംഭം വ്യാഴാഴ്ച,...
21 March 2023 3:48 PM GMTസൗദിയുടെ പ്രധാന നഗരങ്ങളില്‍ മലയാളമടക്കം നാല് ഭാഷകളില്‍ എഫ് എം റേഡിയോ...
19 March 2023 5:05 AM GMTഷാര്‍ജയില്‍ കൂടുതല്‍ സുരക്ഷ ഒരുക്കി ഷാര്‍ജ പോലിസ്
18 March 2023 8:03 AM GMT