എംഡിഎംഎയുമായി മൂന്നുപേര്‍ പിടിയില്‍
BY APH17 April 2022 3:01 AM GMT

X
APH17 April 2022 3:01 AM GMT
തൃശൂര്‍: അതിമാരക സിന്തറ്റിക്ക് മയക്കുമരുന്നായ എംഡിഎംഎയുമായി ജിംനേഷ്യം ഉടമ ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍. മലപ്പുറം എടപ്പാള്‍ സ്വദേശികളായ മുണ്ടേങ്ങാട്ടില്‍ നൗഫല്‍ (32), നെല്ലിശ്ശേരി ആന്തൂര്‍ വളപ്പില്‍ വീട്ടില്‍ ഷാജഹാന് (36), മേലേതില്‍ വീട്ടില്‍ ജസീം (27) എന്നിവരാണ് പിടിയിലായത്. മലപ്പുറം വട്ടക്കുന്നില്‍ ജിംനേഷ്യം ക്ലബ് നടത്തുന്നയാളാണ് നൗഫല്‍.
പൂത്തോളിലെ വിദേശമദ്യ വില്‍പനശാലക്ക് സമീപം തൃശൂര്‍ വെസ്റ്റ് എസ്ഐ കെ സി ബൈജുവിന്റെ നേതൃത്വത്തില്‍ നടത്തിയ വാഹന പരിശോധനയിലാണ് സംഘം കുടുങ്ങിയത്. വില്പനക്കായി കൊണ്ടുവന്ന നാല് ഗ്രാം എംഡിഎംഎ ഇവരില്‍നിന്ന് കണ്ടെടുത്തു. എഎസ്ഐ ബെന്നി, സിപിഒമാരായ അഭീഷ് ആന്റണി, സി എ വിപിന്‍, പി സി അനില്‍കുമാര്‍, ശ്രീരാശ് എന്നിവരും പരിശോധന നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Next Story
RELATED STORIES
ഏഷ്യാ കപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു; സഞ്ജു പുറത്ത്,...
8 Aug 2022 6:26 PM GMTകോമണ്‍വെല്‍ത്ത് ഗെയിംസിന് കൊടിയിറങ്ങി; ആധിപത്യം നിലനിര്‍ത്തി...
8 Aug 2022 6:13 PM GMTസൗദി അറേബ്യയില്‍ ഫാക്ടറിയില്‍ തീപിടിത്തം
8 Aug 2022 6:07 PM GMTപുഴകളില്‍ ജലനിരപ്പ് ഉയരുന്നു; തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന്...
8 Aug 2022 5:57 PM GMTആവിക്കൽ തോട് സമരം: ബിജെപിയുടെ പിന്മാറ്റം സ്വാഗതാർഹം; പദ്ധതി...
8 Aug 2022 5:55 PM GMTആര്‍എസ്എസ് വേദിയില്‍ പോയത് തെറ്റ്; മേയര്‍ക്കെതിരേ നടപടിക്ക്...
8 Aug 2022 5:24 PM GMT