മുഖ്യമന്ത്രിയെ ആക്രമിക്കുമെന്ന് ഭീഷണി; ഓട്ടോ ഡ്രൈവര്‍ പിടിയില്‍
BY NSH4 March 2023 4:53 AM GMT

X
NSH4 March 2023 4:53 AM GMT
തിരുവനന്തപുരം: കണ്‍ട്രോള്‍ റൂമില്‍ വിളിച്ച് മുഖ്യമന്ത്രി പിണറായി വിജയനെ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിയ ആള്‍ പിടിയിലായി. ചാരാച്ചിറ സ്വദേശിയായ ബാലു (51) ആണ് പിടിയിലായത്. മുഖ്യമന്ത്രിയുടെ സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ക്ലിഫ് ഹൗസ് റോഡ്, നന്തന്‍കോട് എന്നിവിടങ്ങളില്‍ പോലിസ് വാഹനങ്ങള്‍ തടഞ്ഞതിന്റെ പേരിലായിരുന്നു ഭീഷണി. വ്യാഴാഴ്ച രാത്രി 11.30 ഓടെയാണ് ഇയാള്‍ പോലിസ് കണ്‍ട്രോള്‍ റൂമിലേയ്ക്ക് വിളിച്ചത്.
സൈബര്‍ പോലിസിന്റെ സഹായത്തോടെയാണ് ഇയാളെ കണ്ടെത്തിയത്. മ്യൂസിയം സിഐ മഞ്ജുലാലിന്റെ നേതൃത്വത്തിലുള്ള സംഘം വെള്ളിയാഴ്ച രാവിലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്ത്. പിന്നീട് സ്‌റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. മദ്യലഹരിയില്‍ ഇയാള്‍ നേരത്തെ പലരെയും ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്നും പോലിസ് പറഞ്ഞു.
Next Story
RELATED STORIES
നിസ്ക്കരിക്കാന്‍ ബസ് നിര്‍ത്തി; ഉത്തര്‍പ്രദേശില്‍ രണ്ട് ബസ്...
7 Jun 2023 1:13 PM GMTസ്കൂള്‍ അധ്യയനം ഏപ്രിലിലേക്ക് നീട്ടിയ തീരുമാനം പിന്‍വലിച്ചു
7 Jun 2023 1:08 PM GMTമണിപ്പൂരില്‍ ക്രൈസ്തവ കുടുംബത്തെ ആംബുലന്‍സില്‍ ചുട്ടുകൊന്നു
7 Jun 2023 1:04 PM GMTവയനാട്ടില്‍ ഉപതിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങി
7 Jun 2023 10:15 AM GMTയൂസഫലിക്കും അജിത് ഡോവലിനുമെതിരെ വ്യാജ ആരോപണം: ഷാജന് സ്കറിയക്ക്...
7 Jun 2023 8:28 AM GMTകരീം ബെന്‍സിമ അല്‍ ഇത്തിഹാദിന് സ്വന്തം
7 Jun 2023 5:17 AM GMT