Latest News

വ്യാജ ഏറ്റുമുട്ടലില്‍ കുടുക്കുമെന്ന് ഭീഷണി; മുസ് ലിം വ്യാപാരിയുടെ പക്കല്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

വ്യാജ ഏറ്റുമുട്ടലില്‍ കുടുക്കുമെന്ന് ഭീഷണി; മുസ് ലിം വ്യാപാരിയുടെ പക്കല്‍ നിന്ന് 20 ലക്ഷം തട്ടിയെടുത്തെന്ന കേസ്; സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍
X

മീററ്റ് : വ്യാജ ഏറ്റുമുട്ടലില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി മുസ് ലിം വ്യാപാരിയുടെ പക്കല്‍ നിന്ന് 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന കേസില്‍ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ഉത്തര്‍പ്രദേശിലെ മീററ്റ് പോലീസിലെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാരായ ലോകേന്ദ്ര സാഹു, മഹേഷ് കുമാര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്.

ആരോപണങ്ങള്‍ ശരിയാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന്, എസ്എസ്പി അവിനാശ് പാണ്ഡെ രണ്ട് സബ് ഇന്‍സ്‌പെക്ടര്‍മാര്‍ക്കെതിരെ അഴിമതിയും മറ്റ് ഗുരുതരമായ കുറ്റങ്ങളും ചുമത്തി എഫ്‌ഐആര്‍ ഫയല്‍ ചെയ്തു.

Next Story

RELATED STORIES

Share it