ആക്രമണ ഭീഷണി; കെ സുധാകരന് സായുധ പോലിസിന്റെ സുരക്ഷ
BY NSH18 Jun 2022 11:35 AM GMT

X
NSH18 Jun 2022 11:35 AM GMT
കണ്ണൂര്‍: കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍ എംപിയുടെ സുരക്ഷ ഇരട്ടിയാക്കി. സുധാകരനു നേരേ ആക്രമണമുണ്ടായേക്കുമെന്ന ഇന്റലിജന്‍സ് റിപോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷ വര്‍ധിപ്പിച്ചത്. സുധാകരന്റെ കണ്ണൂരിലെ നാടാലിലെ വീടിന് സായുധ പോലിസ് കാവല്‍ ഏര്‍പ്പെടുത്തി. അദ്ദേഹത്തിന്റെ യാത്രയിലും സായുധ പോലിസിന്റെ അകമ്പടിയുമുണ്ടാവും.
മുഖ്യമന്ത്രിക്കെതിരേ വിമാനത്തില്‍ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധമുണ്ടായതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപകമായി കോണ്‍ഗ്രസ് ഓഫിസുകള്‍ക്ക് നേരേ ആക്രമണമുണ്ടായി. കോണ്‍ഗ്രസ്- സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ ഏറ്റുമുട്ടുന്ന നിലയുമുണ്ടായി. സിപിഎം, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനങ്ങളില്‍ നേതാക്കള്‍ക്കെതിരേ വരെ കൊലവിളി മുദ്രാവാക്യവും വിളിച്ചിരുന്നു.
Next Story
RELATED STORIES
ബ്രസീലിയന് താരം ഡാനി ആല്വ്സിന് 18 വര്ഷം ജയില് ശിക്ഷ
27 Jan 2023 5:11 PM GMTറൊണാള്ഡോ ഇഫക്ട് ഫലം ചെയ്തില്ല; അല് നസര് സൂപ്പര് കപ്പില് നിന്ന്...
27 Jan 2023 5:15 AM GMTഅസിസ്റ്റുകളുടെ രാജാവ് മിശ്ശിഹ തന്നെ
26 Jan 2023 6:49 PM GMTക്രിസ്റ്റിയാനോ റൊണാള്ഡോയ്ക്ക് വിലക്ക് വരുന്നു
26 Jan 2023 6:32 PM GMTമെസ്സി പിഎസ്ജി കരാര് പുതുക്കുന്നില്ല; പുതിയ തട്ടകം ഇന്റര് മിയാമിയോ...
26 Jan 2023 6:14 PM GMTസൗദി സൂപ്പര് കപ്പ് സെമിയില് അല് നസര് ഇന്നിറങ്ങും
26 Jan 2023 7:48 AM GMT