Latest News

കണ്ടയ്‌നര്‍ എത്തുമോ ?തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശം

കണ്ടയ്‌നര്‍ എത്തുമോ ?തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശം
X

ആലപ്പുഴ: അറബിക്കടലില്‍ മുങ്ങിയ ചരക്ക് കപ്പലിലെ കണ്ടെയ്‌നര്‍ എത്താനുള്ള സാധ്യത കണക്കിലെടുത്ത് ആലപ്പുഴയിലെ തോട്ടപ്പള്ളി പൊഴി മുറിക്കുന്നത് നിര്‍ത്താന്‍ നിര്‍ദേശം. ജില്ലാ കലക്ടര്‍ അലക്‌സ് വര്‍ഗീസാണ് നിര്‍ദേശം നല്‍കിയത്. കപ്പലിലെ രാസമാലിന്യം കടലിലൂടെ കായലില്‍ കയറുമോയെന്ന് ആശങ്കയെ തുടര്‍ന്നാണ് തീരുമാനം. ജല വിഭവ വകുപ്പിന്റെ നേതൃത്വത്തില്‍ ഇന്നലെയാണ് പൊഴിമുറിക്കല്‍ ആരംഭിച്ചത്.

കുട്ടനാട് മേഖലയിലെ വെള്ളക്കെട്ടിന് പരിഹാരമായാണ് തോട്ടപ്പള്ളി സ്പില്‍വേ പൊഴിമുറിക്കുന്നത്. കണ്ടെയ്‌നറുകള്‍ തോട്ടപ്പള്ളി മുതല്‍ തെക്കോട്ട് അടിയാന്‍ സാധ്യതയുണ്ടെന്ന് കോസ്റ്റല്‍ പോലിസിന് സന്ദേശം ലഭിച്ചിരിക്കുന്നത്. ഇന്നലെ തോട്ടപ്പള്ളിയില്‍ നിന്നും അമ്പലപ്പുഴയില്‍ നിന്നും കടല്‍ വെള്ളത്തിന്റെ സാമ്പിള്‍ ശേഖരിച്ചിരുന്നു. ഇത് പരിശോധനക്ക് അയക്കും. കപ്പലില്‍ രാസമാലിന്യം ഉള്ളതെങ്കില്‍ തോട്ടപ്പള്ളി പൊഴി വഴി കായലിലേക്ക് എത്താനുള്ള സാധ്യത കൂടുതലാണ്.

Next Story

RELATED STORIES

Share it