പ്രധാനമന്ത്രിയെ ചായക്കടക്കാരന് എന്ന് പരിഹസിച്ചവര് ഇപ്പോള് തേയില നുള്ളുന്നു; പ്രിയങ്കഗാന്ധിയെ പരിഹസിച്ച് രാജ്നാഥ് സിങ്

ഹൊജൈ: പ്രധാനമന്ത്രിയെ ചായക്കടക്കാരനെന്ന് പരിഹസിച്ച് ചിരിച്ചിരുന്നവര് ഇപ്പോള് തേയിലത്തോട്ടത്തില് തേയില നുള്ളുകയാണെന്ന് കോണ്ഗ്രസ്സിനെ പരിഹസിച്ച് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്.
അസമിലെ ലുംഡിങില് എന്ഡിഎ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടയിലാണ് രാജ്നാഥിന്റെ പരിഹാസം.
''നേരത്തെ നമ്മുടെ പ്രധാനമന്ത്രിയെ അവര് ചായക്കാരന് എന്ന് പരിഹസിച്ചു. ഇന്ന് അവര് തേയില നുള്ളി വില്ക്കുകയാണ്. ശരിയായ ചായക്കാരന് അവരെ തേയിലത്തോട്ടത്തിലേക്ക് പറഞ്ഞയച്ചു. പക്ഷേ, ശ്രദ്ധിക്കുക, സര്ട്ടിഫൈഡ് ചായക്കാരന് നമുക്കൊപ്പമാണ്''- രാജ് നാഥ് പറഞ്ഞു.
ഏതാനും ദിവസം മുമ്പ് കോണ്ഗ്രസ് ജന. സെക്രട്ടറി പ്രിയങ്കാ ഗാന്ധി വദ്ര തിരഞ്ഞെടുപ്പ് നേരിടുന്ന അസം സന്ദര്ശിച്ച സമയത്ത് അസമിലെ ബിശ്വനാഥ് ജില്ലയിലെ തേയിലത്തോട്ടത്തില് തൊഴിലാളികളെ സന്ദര്ശിച്ചിരുന്നു. സാരിയുടുത്ത് തേയില നുള്ളി ശേഖരിക്കുന്ന കൊട്ട തോളിലിട്ട് തൊഴിലാളികള്ക്കൊപ്പം തേയില ശേഖരിക്കുന്ന പ്രിയങ്കയുടെ ചിത്രം വൈറലായിരുന്നു.
അസമിലെത്തിയ രാഹുല് ഗാന്ധി കോണ്ഗ്രസ് വിജയിച്ചാല് തേയില നുള്ളുന്ന തൊഴിലാളികള്ക്ക് പ്രതിദിനം 365 രൂപ ഉറപ്പുവരുത്തുമെന്ന് അറിയിച്ചു. കഴിഞ്ഞ എന്ഡിഎ സര്ക്കാര് ഇതേ വാഗ്ദാനം നല്കിയില്ലെങ്കിലും നടപ്പാക്കിയിരുന്നില്ല.
RELATED STORIES
നേമം കോച്ചിംഗ് ടെര്മിനല് പദ്ധതി ഉപേക്ഷിക്കരുത്; മുഖ്യമന്ത്രി...
3 July 2022 12:33 PM GMTപ്രധാന മന്ത്രിയുടെ സന്ദര്ശനത്തിനിടെ ഹൈദരാബാദില് മണി ഹീസ്റ്റ്...
3 July 2022 11:56 AM GMTപഴയപടക്കുതിരയുടെ നീക്കങ്ങള് എട്ടുനിലയില് പൊട്ടുന്നു; പാര്ട്ടിക്കും...
3 July 2022 11:52 AM GMTകോട്ടയം സ്വദേശി റിയാദില് നിര്യാതനായി
3 July 2022 11:33 AM GMT'ഞങ്ങൾ ബാങ്ക് മാത്രമെ കൊള്ളയടിക്കുന്നുള്ളു, നിങ്ങൾ രാജ്യത്തെ...
3 July 2022 11:29 AM GMTഇന്ഡിഗോ വിമാന സര്വീസുകള് വൈകി: വിശദീകരണംതേടി വ്യോമയാനവകുപ്പ്
3 July 2022 11:27 AM GMT