Latest News

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലെത്തിയവര്‍ക്ക് മടങ്ങാന്‍ അനുമതി

സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിനെടുത്ത് ഇന്ത്യയിലെത്തിയവര്‍ക്ക് മടങ്ങാന്‍ അനുമതി
X

റിയാദ്: സൗദിയില്‍ നിന്ന് നാട്ടില്‍ തിരിച്ചെത്തിയ പ്രവാസികള്‍ക്ക് ആശ്വാസമായി പുതിയ കൊവിഡ് നിര്‍ദേശം. സൗദിയില്‍ നിന്ന് രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത് ഇന്ത്യയില്‍ തിരിച്ചെത്തിയവര്‍ക്ക് സൗദിയിലേക്ക് മടങ്ങാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി. ഈ ഇളവ് സൗദിയില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്കു മാത്രമേ ലഭിക്കൂ. മറ്റിടങ്ങളില്‍ നിന്ന് വാക്‌സിനെടുത്തവര്‍ക്ക് ഇപ്പോള്‍ മടങ്ങാനാവില്ല. എല്ലാ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഈ ഇളവ് ബാധകമാണ്.

ലബനാന്‍ സൗദി അംബാസിഡര്‍ വലീദ് ബുഖാരിയെ ഉദ്ധരിച്ചാണ് സൗദി മാധ്യമങ്ങള്‍ ഈ വാര്‍ത്ത റിപോര്‍ട്ട് ചെയ്തത്.

Next Story

RELATED STORIES

Share it