- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കലാമണ്ഡലത്തിനിത് പുതിയ ചരിത്രം; നൃത്താധ്യാപകനായി ആര്‍എല്‍വി രാമകൃഷ്ണന്

തൃശൂര്‍:കേരള കലാമണ്ഡലത്തിന്റെ ചരിത്രത്തിലെ ആദ്യ മലയാളി നൃത്താധ്യാപകനായി ആര്‍എല്‍വി രാമകൃഷ്ണന്. ഭരതനാട്യം വിഭാഗം അസി. പ്രൊഫസറായാണ് ആര്‍എല്‍വി രാമകൃഷ്ണന് ചുമതലയേറ്റത്.
കലാമണ്ഡലത്തില്‍ നിന്നും എംഫില്ലും പിഎച്ച്ഡിയും നേടിയ രാമകൃഷ്ണന്, പതിനഞ്ച് കൊല്ലമായി അധ്യാപകനായും നര്‍ത്തകനായും കലാ രംഗത്തുണ്ട്. ദൂരദര്ശന് കേന്ദ്രം എ ഗ്രേഡഡ് ആര്‍ട്ടിസ്റ്റായി തിരഞ്ഞെടുക്കപ്പെട്ട ഇദ്ദേഹം 15 വര്‍ഷത്തിലധികമായി കാലടി സംസ്കൃത സര്‍വ്വകലാശാലയിലും ആര്‍എല്‍വി കോളേജിലും മോഹിനിയാട്ട വിഭാഗം ഗസ്റ്റ് ലക്ചററായും സേവനമനുഷ്ഠിച്ചു. അന്തരിച്ച നടന് കലാഭവന്‍ മണിയുടെ സഹോദരന് കൂടിയാണ് ആര്‍എല്‍വി രാമകൃഷ്ണന്.
കലാമണ്ഡലത്തിന്റെ ആരംഭസമയത്ത് ചെന്നൈയില്‍നിന്നുള്ള എആര്‍ആര്‍ ഭാസ്കര്‍, രാജരത്നം മാസ്റ്റര്‍ എന്നിവരായിരുന്നു നൃത്താധ്യാപകരായി ഉണ്ടായിരുന്നത്. അവര്‍ക്കുശേഷം നൃത്തവിഭാഗത്തില്‍ അധ്യാപകനായി ജോലി ലഭിക്കുക എന്നുള്ളത് സൗഭാഗ്യകരമായായ കാര്യമാണെന്ന് ആര്‍എല്‍വി രാമകൃഷ്ണന് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം, കലാമണ്ഡലം വിദ്യാര്‍ഥിയൂണിയന്‍ ഡോ ആര്‍എല്‍വി രാമകൃഷ്ണന് കൂത്തമ്പലത്തില്‍ മോഹിനിയാട്ടത്തിന് അവസരമൊരുക്കിയിരുന്നു. കലാമണ്ഡലത്തിലെ ആര്‍എല്‍വി രാമകൃഷ്ണന്റെ നൃത്തം ഏറെ ചര്‍ച്ചയായിരുന്നു. അന്ന് സത്യഭാമ എന്ന നൃത്താധ്യാപികയുടെ അധിക്ഷേപ പരാമര്‍ശത്തെ തുടര്‍ന്നാണ് കലാമണ്ഡലം വിദ്യാര്‍ഥി യൂണിയന് കൂത്തമ്പലത്തില്‍ അദ്ദേഹത്തിനു വേദി ഒരുക്കിയത്.
RELATED STORIES
ഫുട്ബോള്‍ ലോകത്തിന് ഞെട്ടല്‍; പോര്‍ച്ചുഗല്‍ താരം ഡീഗോ ജോട്ട...
3 July 2025 9:19 AM GMTമെഡിക്കൽ കോളജ് അപകടം; കെട്ടിടാവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുത്തയാൾ...
3 July 2025 8:12 AM GMTജാസ്മിൻ കൊലക്കേസ്; മാതാവ് ജെസി അറസ്റ്റിൽ
3 July 2025 7:55 AM GMTഭാര്യ വീട്ടിലേക്ക് മടങ്ങി വന്നില്ല; ഭാര്യയുടെ മാതാപിതാക്കളെ...
3 July 2025 7:37 AM GMTമാതാവ് ട്യൂഷന് പോവാന്‍ നിര്‍ബന്ധിച്ചു; 14 കാരന് കെട്ടിടത്തിന്...
3 July 2025 7:24 AM GMTകൂടുതല്‍ കോഫി കപ്പ് ആവശ്യപ്പെട്ടു; എതിര്‍ത്ത കഫേ ജീവനക്കാരനെ...
3 July 2025 7:09 AM GMT