Latest News

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി

എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലി വിപുലമായ യാത്രാ സൗകര്യവുമായി കെഎസ്ആര്‍ടിസി
X

തിരുവനന്തപുരം: ജനുവരി 11 മുതല്‍ 21 വരെ തിരുവനന്തപുരം പാങ്ങോട് മിലിട്ടറി ക്യാംപിലെ കുളച്ചല്‍ ഗ്രൗണ്ടില്‍ നടക്കുന്ന ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കേണ്ട ഉദ്യോഗാര്‍ത്ഥികള്‍ക്ക് കെഎസ്ആര്‍ടിസി വിപുലമായ യാത്രാ സൗകര്യം ഒരുക്കി. 10 ദിവസങ്ങളിലായി തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നുള്ള 48000ത്തിലധികം ഉദ്യോഗാര്‍ഥികള്‍ റാലിക്കെത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എല്ലാ ദിവസവും 4000 ലധികം ഉദ്യോഗാര്‍ഥികള്‍ക്ക് റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുത്ത് മടങ്ങേണ്ടി വരുമെന്നതിനാല്‍, വിപുലമായ തയ്യാറെടുപ്പുകളാണ് കെഎസ്ആര്‍ടിസി നടത്തിയിട്ടുള്ളത്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ നിന്നും തിരുവനന്തപുരത്ത് എത്തുന്നതിനുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്ന ആര്‍മി റിക്രൂട്ട്‌മെന്റ് വിഭാഗത്തിന്റെ ആവശ്യപ്രകാരമാണ് കെഎസ്ആര്‍ടിസി വിപുലമായ ക്രമീകരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അതിരാവിലെ 5 മണി മുതല്‍ റിക്രൂട്ട്‌മെന്റ് റാലി ആരംഭിക്കുന്നതിനാല്‍ രാവിലെ 3 മണിമുതല്‍ തന്നെ ഉദ്യോഗാര്‍ഥികള്‍ക്ക് പാങ്ങോട് മിലിട്ടറി ക്യാംപിലേക്ക് എത്തിച്ചേരുന്നതിനും തിരിച്ച് പോകുന്നതിനും ആവശ്യാനുസരണം ബസുകള്‍ സര്‍വ്വീസ് നടത്തും. ആര്‍മി റിക്രൂട്ട്‌മെന്റ് റാലിക്കായി ഉദ്യോഗാര്‍ത്ഥികളുള്ള എല്ലാ ജില്ലകളില്‍ നിന്നും സാധാരണ സര്‍വ്വീസുകള്‍ക്ക് പുറമെ ഉദ്യോഗാര്‍ത്ഥികള്‍ക്കായി അധിക സര്‍വ്വീസുകളും ക്രമീകരിക്കും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളില്‍ ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയില്‍ പങ്കെടുക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. ഹെല്‍പ്പ് ഡസ്‌കുകളുമായി ബന്ധപ്പെടുന്നതിനുള്ള വിവരങ്ങള്‍ ചുവടെ നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുമായും യാത്രാസൗകര്യം സംബന്ധിച്ച സംശയ നിവാരണത്തിനും അന്വേഷണത്തിനുമായി ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബന്ധപ്പെടാവുന്നതാണ്.

കെഎസ്ആര്‍ടിസി സോഷ്യല്‍ മീഡിയ സെല്‍ തിരുവനന്തപുരം ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുമായി ബന്ധപ്പെട്ട ഉദ്യോഗാര്‍ത്ഥികളുടെ യാത്രാ സംബന്ധമായ മുഴുവന്‍ സംശയ നിവാരണത്തിനായി പ്രത്യേക വാട്‌സാപ്പ് ഹെല്‍പ്പ് ഡെസ്‌കും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. 8129562972 എന്ന വാട്‌സ്ആപ്പ് നമ്പരില്‍ നിങ്ങളുടെ യാത്രാ സംബന്ധമായ സംശയങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും മറുപടി ലഭിക്കുന്നതാണ്.

ടിക്കറ്റുകള്‍ www.online.keralartc.com എന്ന വെബ് സൈറ്റിലുകയും 'Ente KSRTC' എന്ന മൊബൈല്‍ ആപ്പിലൂടെയും മുന്‍കൂട്ടി റിസര്‍വ്വ് ചെയ്യാവുന്നതാണ്.

'Ente KSRTC' മൊബൈല്‍ ആപ്പ് Google Play Store en¦v - https://play.google.com/store/apps/details?id=com.keralsartc.app

സോഷ്യല്‍ മീഡിയ സെല്‍, കെഎസ്ആര്‍ടിസി (24×7)

ഫേസ്ബുക് ലിങ്ക് https://www.facebook.com/KeralaStateRoadTransportCorporation/

വാട്‌സാപ്പ് നമ്പര്‍ 8129562972

വെബ് സൈറ്റ് : www.keralartc.com

കെഎസ്ആര്‍ടിസി, കണ്‍ട്രോള്‍റൂം (24ണ്മ7)

മൊബൈല്‍ 9447071021

ലാന്‍ഡ്‌ലൈന്‍ 04712463799

ജില്ലാതല ഹെല്‍പ്പ് ഡെസ്‌ക്

തിരുവനന്തപുരം 9495099902

കൊല്ലം 9495099903

പത്തനംതിട്ട 9495099904

ആലപ്പുഴ 9495099905

കോട്ടയം 9495099906

ഇടുക്കി 9495099907

എറണാകുളം 9495099908

കെ.എസ്.ആര്‍.ടി.സി തിരുവനന്തപുരം

Mobile: 9495099902

Landline: 0471-2323886

email - tvm@kerala.gov.in

വിവിധ ജില്ലകളിലെ കെ.എസ്.ആര്‍.ടി.സി ഡിപ്പോകളുടെ എന്‍ക്വയറി നമ്പരുകള്‍

തിരുവനന്തപുരം ജില്ല

TVM സെന്‍ട്രല്‍ 04712323886

TVM സിറ്റി 04712575495

വികാസ് ഭവന്‍ 0471 2301555

നെടുമങ്ങാട് 0472 2812235

പാപ്പനംകോട് 0471 249002

കാട്ടാക്കട 0471 2290381

ആറ്റിങ്ങല്‍ 0470 2622202

വെള്ളറട 0471 2242029

വെള്ളനാട് 0472 2884686

വിതുര 0472 2858686

പാലോട് 0472 2840255

നെയ്യാറ്റിന്‍കര 0472 2222243

കിളിമാനൂര്‍ 0470 2672217

പാറശാല. 0471 324 2065

ആര്യനാട് 0472 2853900

കണിയാപുരം 0471 2752533

പൂവ്വാര്‍. 0471 2210047

വിഴിഞ്ഞം 0471 2481365

വെഞ്ഞാറമ്മൂട് 0472 2874141

കൊല്ലം ജില്ല

കൊല്ലം 0474 2752008

കൊട്ടാരക്കര 0474 2452622

കുളത്തൂപ്പുഴ 0475 2318777

ആര്യന്‍കാവ് 0475 2211300

ചടയമംഗലം 0474 2474200

ചാത്തന്നൂര്‍. 0474 2592900

കരുനാഗപ്പള്ളി 0476 2620466

പുനലൂര്‍. 0475 2222626

പത്തനംതിട്ട ജില്ല

പത്തനംതിട്ട 0468 2222366

അടൂര്‍. 04734 224764

കോന്നി 0468 2244555

പന്തളം 04734 255800

പത്തനാപുരം 0475 2354010

റാന്നി 04735 225253

ആലപ്പുഴ ജില്ല

ആലപ്പുഴ 0477 2252501

ഹരിപ്പാട് 0479 2412620

കായംകുളം 0479 2442022

എടത്വ. 0477 2215400

മാവേലിക്കര 0479 2302282

ചെങ്ങന്നൂര്‍ 0479 2452352

കോട്ടയം ജില്ല

കോട്ടയം 0481 2562908

ചങ്ങനാശ്ശേരി 0481 2420245

പാല. 04822 212250

മല്ലപ്പള്ളി 0469 2785080

തിരുവല്ല 0469 2602945

പൊന്‍കുന്നം 04828 221333

ഇടുക്കി ജില്ല

തൊടുപുഴ 04862 222388

കട്ടപ്പന. 04868 252333

നെടുംകണ്ടം 04868 234533

മൂന്നാര്‍. 04865 230201

മൂലമറ്റം 0486 2252045

കുമിളി 04869 224242

മുണ്ടക്കയം 04828 212345

എറണാകുളംജില്ല

എറണാകുളം 0484 2372033

കോതമംഗലം 0485 2862202

പെരുമ്പാവൂര്‍. 0484 2523416

മൂവാറ്റുപുഴ 0485 2832321

കൂത്താട്ടുകുളം 0485 2253444

മാള 0480 2890438

ആലുവ. 0484 2624242

അങ്കമാലി 0484 2453050

ചാലക്കുടി 0480 2701638

പിറവം 0485 2265533

നോര്‍ത്ത് പറവൂര്‍ 0484 244 2373


Next Story

RELATED STORIES

Share it