Latest News

കീടനാശിനി മുഖത്തേക്ക് വീണ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുപ്പതെട്ടുകാരി മരിച്ചു

കീടനാശിനി മുഖത്തേക്ക് വീണ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന മുപ്പതെട്ടുകാരി മരിച്ചു
X

തിരുവനന്തപുരം: വളം ഡിപ്പോയില്‍ നിന്ന് കീടനാശിനി മുഖത്തേക്ക് വീണ് ചികില്‍സയില്‍ കഴിഞ്ഞിരുന്ന 38കാരി മരിച്ചു. കുറുപുഴ കിഴക്കുംകര അജ്മല്‍ മന്‍സിലില്‍ ഷിബിനയാണ് മരിച്ചത്. ആനാട് ജംഗ്ഷന് സമീപം വളം ഡിപ്പോയിലെ ജീവനക്കാരിയായിരുന്നു ഷിബിന.

കടയില്‍ ഉയരത്തില്‍ സൂക്ഷിച്ചിരുന്ന കീടനാശിനി എടുക്കുന്നതിനിടെ മുഖത്തേക്ക് വീഴുകയായിരുന്നു. കീടനാശിനി ശരീരത്തിനുള്ളിലേക്കും പോയതോടെ അസ്വസ്ഥത തോന്നിയ ഇവരെ ഉടന്‍ ആശുപത്രിയിലെത്തിച്ചു. ആദ്യം നെടുമങ്ങാട് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികില്‍സ നല്‍കിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Next Story

RELATED STORIES

Share it