Latest News

മൂന്നാമത്തെ ബുള്ളറ്റ് ട്രെയിന്‍ ചെന്നൈ-ഹൈദരാബാദ് റൂട്ടില്‍

മൂന്നാമത്തെ ബുള്ളറ്റ് ട്രെയിന്‍ ചെന്നൈ-ഹൈദരാബാദ് റൂട്ടില്‍
X

ചെന്നൈ: മുംബൈ-അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിന്‍ പാതയുടെ മാതൃകയില്‍ രാജ്യത്തെ വിവിധ നഗരങ്ങളെ കൂട്ടിയോജിപ്പിച്ച് വിഭാവനംചെയ്യുന്ന അതിവേഗ റെയില്‍ ഇടനാഴികളിലൊന്നായ ചെന്നൈ-ഹൈദരാബാദ് അതിവേഗ റെയില്‍പ്പാതയുടെ (ബുള്ളറ്റ് ട്രെയിന്‍) ദിശാരേഖ തമിഴ്‌നാട് സര്‍ക്കാരിന് സമര്‍പ്പിച്ച് ദക്ഷിണ മധ്യറെയില്‍വേ. സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ലഭിച്ചാല്‍ ഒരുമാസത്തിനുള്ളില്‍ പദ്ധതിയുടെ വിശദമായ പദ്ധതിരേഖ (ഡിപിആര്‍) തയ്യാറാക്കുമെന്ന് ചെന്നൈ യൂണിഫൈഡ് മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി (സിയുഎംടിഎ) പറഞ്ഞു.

ചെന്നൈയില്‍നിന്ന് ഹൈദരാബാദിലേക്ക് 778 കിലോമീറ്റര്‍ അതിവേഗപാത യാഥാര്‍ഥ്യമായാല്‍ രണ്ടുനഗരങ്ങള്‍ക്കിടയിലെ യാത്രാസമയം ഇപ്പോഴത്തെ 12 മണിക്കൂറില്‍നിന്ന് രണ്ടുമണിക്കൂര്‍ 20 മിനിറ്റായി കുറയും. ഈ പാതയില്‍ തമിഴ്‌നാട്ടില്‍ രണ്ടു സ്റ്റേഷനുകളാണുണ്ടാവുക. ചെന്നൈ സെന്‍ട്രലും മീഞ്ചൂരിലെ ചെന്നൈ റിങ് റോഡും.

ദക്ഷിണേന്ത്യയിലെ രണ്ടാമത്തെ പാത ബെംഗളൂരുവില്‍ നിന്ന് ഹൈദരാബാദിലേക്കാണ് ഉദ്ദേശിക്കുന്നത്. ഡിപിആര്‍ അംഗീകരിച്ചതിനുശേഷം ഭൂമിയേറ്റെടുക്കല്‍ പോലെയുള്ള കാര്യങ്ങളിലേക്കു കടക്കും. മൊത്തം 223.44 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടിവരുകയെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it