Latest News

ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ ഭീതി പരത്തിയ 'കള്ളന്‍' പിടിയില്‍; ലക്ഷ്യം പീഡനമെന്ന് പോലിസ്

പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ഇയാള്‍ കള്ളന്‍ വേഷം കെട്ടിയതെന്ന് പോലിസ് പറഞ്ഞു.

ബേപ്പൂര്‍, മാറാട് ഭാഗങ്ങളില്‍ ഭീതി പരത്തിയ കള്ളന്‍ പിടിയില്‍; ലക്ഷ്യം പീഡനമെന്ന് പോലിസ്
X

കോഴിക്കോട്: ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളിലെ നാട്ടുകാരെ ഭീതിയിലാഴ്ത്തിയ 'കള്ളന്‍' പിടിയില്‍. പയ്യാനക്കല്‍ മുല്ലത്ത് വീട്ടില്‍ ആദര്‍ശ് (22) ആണ് പിടിയിലായത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാനുള്ള മറയായി ഇയാള്‍ കള്ളന്‍ വേഷം കെട്ടിയതെന്ന് പോലിസ് പറഞ്ഞു. ഇയാള്‍ക്കെതിരേ പോക്സോ വകുപ്പു പ്രകാരവും പോലിസ് കേസെടുത്തിട്ടുണ്ട്. സ്നേഹം നടിച്ചു പ്രലോഭിപ്പിച്ച് പ്രായപൂര്‍ത്തിയാകാത്ത ഒരു പെണ്‍കുട്ടിയെ പീഡിപ്പിക്കാനാണ് പ്രതി 'കള്ളന്‍' വേഷമിട്ടിരുന്നതെന്ന് പോലിസ് പറഞ്ഞു.

ഒരു മാസത്തോളമായി മാറാട്, ബേപ്പൂര്‍ ഭാഗങ്ങളില്‍ വീടുകളുടെ വാതിലില്‍ തട്ടുകയും പൈപ്പ് തുറന്നിടുകയും കല്ലെറിയുകയും തുടര്‍ക്കഥയായതോടെ നാട്ടുകാര്‍ ഭീതിയിലായിരുന്നു.ഒരു പ്രദേശത്ത് വീടിന്റെ വാതിലില്‍ മുട്ടിയ ശേഷം തന്റെ ബൈക്കില്‍ രക്ഷപ്പെടുന്ന പ്രതി മറ്റൊരിടത്തും ഇതു ആവര്‍ത്തിക്കും.പോലിസിന്റെ കണ്ണുവെട്ടിക്കാനാണ് ഊടുവഴികള്‍ തിരഞ്ഞെടുത്തത്. വരുന്ന വഴിയില്‍ കയ്യില്‍ കരുതിയ കല്ല് റോഡിന്റെ ഇരുവശത്തുമുള്ള വീടുകള്‍ക്കു നേരെ എറിയുകയും ചെയ്യും. ആളില്ലാത്ത വീടുകളില്‍ പുറത്തെ പൈപ്പ് തുറന്നിടും. പൊറുതിമുട്ടിയ നാട്ടുകാര്‍ കള്ളനെ തെരഞ്ഞ് റോഡിലിറങ്ങും. ഈ സമയത്ത് പെണ്‍കുട്ടിയെ വീട്ടില്‍കയറി പീഡിപ്പിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നതെന്ന് പോലിസ് പറഞ്ഞു.

ലോക്ഡൗണ്‍ വിലക്ക് ലംഘിച്ച് നാട്ടുകാര്‍ കൂട്ടമായി കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങുന്ന സ്ഥിതി എത്തിയതോടെ സൗത്ത് അസി.കമ്മിഷണറുടെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. കഴിഞ്ഞ ദിവസം മാറാട് പോലിസ് ഇന്‍സ്പെക്ടര്‍ വിനോദന്റെ നിര്‍ദ്ദേശപ്രകാരം ആളുകള്‍ കള്ളനെ പിടിക്കാന്‍ പുറത്തിറങ്ങിയില്ല. റോഡില്‍ ആളുകളെ കാണാത്തതിനാല്‍ പന്തികേടു തോന്നിയ പ്രതി ഒരു വീടിന്റെ കുളിമുറിയില്‍ കയറി ഒളിച്ചു. കുളിമുറിയിലേക്കു വന്ന സ്ത്രീ പ്രതിയെക്കണ്ട് ഒച്ചവച്ചതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. പ്രതിയെ വ്യക്തമായി കണ്ട സ്ത്രീയില്‍ നിന്നും വീട്ടുകാരില്‍ നിന്നും അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. സിസിടിവി ചിത്രങ്ങളും പരിശോധിച്ചു. തുടര്‍ന്ന് താസമ സ്ഥലത്തെത്തി പിടികൂടുകയായിരുന്നു. പോലിസെത്തിയപ്പോള്‍ രക്ഷപ്പെടാന്‍ ശ്രമിച്ച പ്രതിയെ ബലം പ്രയോഗിച്ചാണ് പോലിസ് കീഴടക്കിയത്.

Next Story

RELATED STORIES

Share it