- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
ഭവനരഹിതരായ മല്‍സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ല: മന്ത്രി ആന്റണി രാജു
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധമാവണമെന്ന് ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: കഴിഞ്ഞ ഏഴു വര്‍ഷമായി ഭവരനരഹിതരായി കഴിയുന്ന മല്‍സ്യത്തൊഴിലാളികള്‍ക്ക് പുനരധിവാസം ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നത് യാഥാര്‍ത്ഥ്യമാണെന്ന് മന്ത്രി ആന്റണി രാജു. മുട്ടത്തറ വില്ലേജില്‍ 17.5 ഏക്കര്‍ ഭൂമി കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള സമരക്കാരുടെ ആവശ്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് തീരുമാനമെടുക്കാന്‍ കഴിയില്ല, കൂട്ടായി ആലോചിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
മല്‍സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാന്‍ മന്ത്രിമാര്‍ ചേര്‍ന്നുള്ള ഒരു സമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ട്. അതേസമയം, വിഴിഞ്ഞം അദാനി പോര്‍ട്ടിന് മുന്‍പില്‍ നടക്കുന്ന മല്‍സ്യത്തൊഴിലാളികളുടെ ഉപരോധസമരം ശക്തമായതോടെ, സര്‍ക്കാര്‍ അടിയന്തിര നടപടികളിലേക്ക് കടന്നിട്ടുണ്ട് എന്നാണ് അറിയുന്നത്.
മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് സന്നദ്ധമാവണം: ലത്തീന്‍ അതിരൂപത
മുഖ്യമന്ത്രി മത്സ്യത്തൊഴിലാളികളെ കേള്‍ക്കാന്‍ തയാറാകണമെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര. സര്‍ക്കാര്‍ ജനാധിപത്യപരമായി ചര്‍ച്ചയ്ക്ക് തയാറാകണം. ക്യാബിനറ്റ് സബ് കമ്മിറ്റികളുടെ ചര്‍ച്ച എങ്ങുമെത്തിയിട്ടില്ല. ഡ്രഡ്ജിങ് അടക്കം വലിയ വിഷയങ്ങളില്‍ നടപടികള്‍ വേണ്ടതുണ്ട്. വിഴിഞ്ഞം തുറമുഖ നിര്‍മാണത്തെ തുടര്‍ന്നുള്ള ആഘാതം കൃത്യമായി പഠിക്കണം. കടലിലും കരയിലും ഒരുപോലെ പഠനം നടത്തണമെന്നും തിരുവനന്തപുരം ലത്തീന്‍ അതിരൂപത വികാരി ജനറല്‍ ഫാ.യൂജിന്‍ പേരേര പറഞ്ഞു.
RELATED STORIES
ലോകകപ്പ് യോഗ്യത; നെയ്മര്‍, കസിമറോ, റിച്ചാര്ലിസണ്; വമ്പന്മാരെ...
21 May 2025 10:05 AM GMTക്രിസ്റ്റ്യാനോ റൊണാള്‍ഡോക്ക് ക്ലബ്ബ് ഫുട്ബോള്‍ ലോകകപ്പ് കളിക്കാന്‍...
21 May 2025 9:30 AM GMTഏയ്ഞ്ചല്‍ ഡി മരിയ ക്ലബ്ബ് ഫുട്ബോളില്‍ നിന്നും വിരമിക്കുന്നു
21 May 2025 9:08 AM GMT119 വര്‍ഷത്തെ കാത്തിരിപ്പ്; വെംബ്ലിയില്‍ പുതുചരിത്രമെഴുതി ക്രിസ്റ്റല്‍ ...
18 May 2025 5:29 AM GMTഇടവേളയ്ക്ക് ശേഷം ഐപിഎല്‍ ഇന്ന് തിരിച്ചെത്തുന്നു; ആര്‍സിബിയും...
17 May 2025 7:25 AM GMTലോകകപ്പ് ഫുട്ബോള്‍ യോഗ്യതാ മല്‍സരം; അര്‍ജന്റീനന്‍ ടീമിനെ പ്രഖ്യാപിച്ചു
17 May 2025 7:03 AM GMT