Latest News

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍

ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു, നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരും: കെ സി വേണുഗോപാല്‍
X

തിരുവനന്തപുരം: നൂറിലധികം സീറ്റുകള്‍ നേടി യുഡിഎഫ് അധികാരത്തില്‍ വരുമെന്ന് കെ സി വേണുഗോപാല്‍ എം പി. ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു. ആ മാറ്റം പ്രതിഫലിക്കുന്ന ഫലമായിരിക്കും ഉണ്ടാകാന്‍ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.

ജനങ്ങള്‍ക്കുള്ള വിശ്വാസമാണ് കോണ്‍ഗ്രസിന് വോട്ടായി മാറാന്‍ പോകുന്നത്. 26 -ാം തീയതി കഴിഞ്ഞാല്‍ ഒരു വിമതരും ഉണ്ടാകില്ല എല്ലാവരും ഒറ്റക്കെട്ടായി ഒരേ ലക്ഷ്യത്തോടെ എല്‍ഡിഎഫിനെ താഴെ ഇറക്കി യുഡിഎഫിനെ അധികാരത്തിലെത്തിക്കാന്‍ പ്രവര്‍ത്തിക്കും

എല്ലാ മേഖലയിലും നേട്ടം കൈവരിച്ച പത്ത് വര്‍ഷം എന്നത് എല്‍ഡിഎഫിന്റെ പി ആര്‍ ഏജന്‍സി പറയുന്നതാണ്. പരസ്യവും യാഥാര്‍ഥ്യവും തമ്മില്‍ യാതൊരു ബന്ധവും ഇല്ല. ജനങ്ങള്‍ക്ക് വേണ്ടിയല്ല ചില പ്രത്യേക വ്യക്തികള്‍ക്ക് വേണ്ടിയാണ് എല്‍ഡിഎഫ് ഭരണം. സര്‍ക്കാരിന്റെ ജനവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിതെന്നും സിപിഎമ്മിന്റെ അണികള്‍ക്ക് തന്നെ അറിയാം ഇങ്ങനെ പോയാല്‍ ഈ പാര്‍ട്ടി ഉണ്ടാകില്ല എന്നുള്ള കാര്യമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it