Latest News

കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് കെ സുധാകരന്‍

കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് കെ സുധാകരന്‍
X

കണ്ണൂര്‍: കേരള രാഷ്ട്രീയത്തിലേക്ക് ഇനിയില്ലെന്ന് കെ സുധാകരന്‍. യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മുഖ്യമന്ത്രിയാകാന്‍ യോഗ്യന്‍ രമേശ് ചെന്നിത്തലയാണെന്നും സുധാകരന്‍ പറഞ്ഞു. സ്ഥാനാര്‍ത്ഥിത്വവുമായി ബന്ധപ്പെട്ട് തന്നെ പിന്തിരിപ്പിക്കാന്‍ മകന്‍ ഇടപെട്ടുവെന്ന വാദം ശുദ്ധ അസംബന്ധമാണെന്നും സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥിയായ ടി ഒ മോഹനനുമായി തനിക്ക് ഒരു പ്രശ്‌നവുമില്ല എന്നും സുധാകരന്‍ പറഞ്ഞു. താന്‍ സ്ഥാനാര്‍ഥി ആകുന്നില്ലെങ്കില്‍ പകരം ടി ഒ മോഹനനെ ആക്കണമെന്ന് നിര്‍ദ്ദേശിച്ചിരുന്നു. ആ വാക്ക് പാലിച്ചു എന്നാണ് താന്‍ പറഞ്ഞത്. മല്ലികാര്‍ജുന്‍ ഖര്‍ഗെ തന്നെ വിളിച്ചിരുന്നു. പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കുന്ന തീരുമാനം താന്‍ എടുക്കില്ലെന്ന് ഖര്‍ഗേയ്ക്ക് അറിയാമെന്നും സുധാകരന്‍ പറഞ്ഞു.

താന്‍ ഒരിക്കലും ബിജെപിയിലേക്ക് പോകില്ലെന്നും പാര്‍ട്ടിക്കകത്ത് ഒരു പ്രശ്‌നവുമില്ലെന്നും പറഞ്ഞ സുധാകരന്‍, തിരഞ്ഞെടുപ്പില്‍ യുഡിഎഫിന് നൂറ് സീറ്റിനടുത്ത് ലഭിക്കുമെന്നും കൂട്ടിചേര്‍ത്തു.

Next Story

RELATED STORIES

Share it