Latest News

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ചനിലയില്‍

അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ചനിലയില്‍
X

നിലമ്പൂര്‍: അമ്മയ്‌ക്കൊപ്പം ഉറങ്ങിക്കിടന്ന നവജാത ശിശു മരിച്ചനിലയില്‍. 36 ദിവസം മാത്രം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. നിലമ്പൂര്‍ ചുങ്കത്തറ കുന്നത്ത് ശിവന്‍-അംബുജം ദമ്പതികളുടെ മകനാണ് മരിച്ചത്. കഴിഞ്ഞ ഫെബ്രുവരി 16ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലായിരുന്നു അംബുജത്തിന്റെ പ്രസവം നടന്നത്.

ഞായറാഴ്ച രാത്രി കുഞ്ഞിന്റെ മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടായതിനെത്തുടര്‍ന്ന് ചുങ്കത്തറയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യനിലയില്‍ മാറ്റമുണ്ടാകാത്തതിനാല്‍ നിലമ്പൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജിലും എത്തിച്ചെങ്കിലും കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാനായില്ല. പോസ്റ്റുമോര്‍ട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

Next Story

RELATED STORIES

Share it