Latest News

ഇടതുപക്ഷം എന്നും അവള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി

ഇടതുപക്ഷം എന്നും അവള്‍ക്കൊപ്പമെന്ന് മുഖ്യമന്ത്രി
X

ഇടുക്കി: എല്ലാ ഘട്ടത്തിലും 'അവള്‍ക്കൊപ്പം' എന്ന നിലപാടാണ് എല്‍ഡിഎഫിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.നാട് മുഴുവന്‍ വ്യഭിചരിച്ച് നടന്ന, സ്ത്രീകളെ ബലാല്‍സംഗം ചെയ്തവനെ ന്യായീകരിക്കാന്‍ വേണ്ടി നില്‍ക്കുകയാണ് പ്രതിപക്ഷനേതാവും സംഘവും ചെയ്തതെന്നും മുഖ്യമന്ത്രി പറഞ്ഞു.മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കോണ്‍ഗ്രസിന്റെ സൈബര്‍പടയാകെ 'അവള്‍'ക്കെതിരേ ആക്രമണം അഴിച്ചുവിട്ടു. ബലാല്‍സംഗക്കേസുകള്‍ നേരിടുന്ന കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേത്. പ്രതിപക്ഷം സ്വീകരിച്ച നിലപാട് സാംസ്‌കാരിക കേരളത്തിന് അപമാനമാണ്.

അന്നും ഇന്നും 'അവള്‍ക്കൊപ്പം' എന്ന നിലപാടാണ് എല്‍ഡിഎഫും മുഖ്യമന്ത്രി എന്ന നിലയില്‍ താനും സ്വീകരിച്ചിട്ടുള്ളത്. ആ നിലപാടില്‍ മാറ്റം വരുത്തിയിട്ടില്ല. ഇനി ആര്‍ക്കെങ്കിലും അങ്ങനെ ഒരു അനുഭവമുണ്ടായാല്‍ അവരോടൊപ്പം നില്‍ക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Next Story

RELATED STORIES

Share it