Latest News

കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ കഴിഞ്ഞു; ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വിഡി സതീശന്‍

കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ ഉയര്‍ത്താന്‍ കഴിഞ്ഞു; ആര് പോയാലും കോണ്‍ഗ്രസിന് ഒരു ചുക്കും സംഭവിക്കില്ലെന്നും വിഡി സതീശന്‍
X

തിരുവനന്തപുരം: ആര് പോയാലും കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അര്‍ഹിക്കുന്നതില്‍ കൂടുതല്‍ അംഗീകാരം കിട്ടിയവരാണ് എകെജി സെന്ററിലേക്ക് പോയത്. കോണ്‍ഗ്രസ് വിട്ട് ആരു പോയാലും ഒരു ചുക്കും സംഭവിക്കില്ല. കെ കരുണാകരന്‍ പോയിട്ടും കോണ്‍ഗ്രസിനെ കൈപിടിച്ച് ഉയര്‍ത്താന്‍ കഴിഞ്ഞെന്നും സതീശന്‍ തിരുവനന്തപുരം വെഞ്ഞാറമൂട്ടില്‍ മാധ്യമങ്ങളോട് പറഞ്ഞു.

അര്‍ഹിക്കാത്തവര്‍ക്ക് അംഗീകാരം കൊടുക്കരുതെന്നതാണ് പാഠം. പാര്‍ട്ടി വിശദീകരണത്തിന് ധിക്കാരപരമായിരുന്നു അനില്‍കുമാറിന്റെ മറുപടിയെന്നും വിഡി സതീശന്‍ പറഞ്ഞു. ചാരത്തില്‍ നിന്ന് ഉയര്‍ത്തെഴുന്നേല്‍ക്കും. ഡിസിസി പ്രസിഡന്റുമാര്‍ പെട്ടി തൂക്കികളാളെന്ന് പറഞ്ഞാന്‍ നോക്കി നില്‍ക്കണോ എന്നും അദ്ദേഹം ചോദിച്ചു.

Next Story

RELATED STORIES

Share it