Latest News

രാജ്യത്ത് 9.9 ദശലക്ഷം കൊവിഡ് ബാധിതര്‍, രോഗമുക്തരുടെ എണ്ണം 9.5 ദശലക്ഷം

രാജ്യത്ത് 9.9 ദശലക്ഷം കൊവിഡ് ബാധിതര്‍, രോഗമുക്തരുടെ എണ്ണം 9.5 ദശലക്ഷം
X

ന്യൂഡല്‍ഹി: 22,889 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 99,79,447 ആയി. 24 മണിക്കൂറിനുള്ളില്‍ 338 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഇതുവരെ രാജ്യത്ത് 1,44,789 പേരാണ് മരിച്ചത്. രാജ്യത്തെ വിവിധ ആശുപത്രികളിലായി 3,13,831 പേര്‍ ചികില്‍സ തേടുന്നുണ്ട്.

വെള്ളിയാഴ്ച രാവിലെ പുറത്തുവിട്ട കണക്കുപ്രകാരം 95,20,827 പേര്‍ രോഗമുക്തരായി ആശുപത്രിവിട്ടു. വ്യാഴാഴ്ച രാവിലെയും വെള്ളിയാഴ്ച രാവിലെയും ഇടയയില്‍ 31,087 പേര്‍ ആശുപത്രിവിട്ടു. ദേശീയ രോഗമുക്തി നിരക്ക് ചെറിയ തേതില്‍ മെച്ചപ്പെട്ടിട്ടുണ്ട്. 95.31 ശതമാനം 95.40 ശതമാനമായി. രോഗമുക്തരും സജീവരോഗികളും തമ്മിലുള്ള വ്യത്യാസം വര്‍ധിച്ച് 92,06,996 ആയിട്ടുണ്ട്.

സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദേശങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ നപട്ടാക്കിയ ശക്തമായ കൊവിഡ് പ്രതിരോധ നടപടികള്‍ ഇന്ത്യയുടെ കൊവിഡ് രോഗമുക്തി നിരക്കില്‍ വലിയ മാറ്റമുണ്ടാക്കിയിട്ടുണ്ട്- ആരോഗ്യവകുപ്പിന്റെ വാര്‍ത്താകുറിപ്പില്‍ പറയുന്നു.

വ്യാഴാഴ്ച രേഖപ്പെടുത്തിയ 33,291 രോഗമുക്തരില്‍ 75.63 ശതമാനവും 10 സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നുമാണ്. കേരളത്തില്‍ 24 മണിക്കൂറിനുള്ളില്‍ 57,28 പേര്‍ രോഗമുക്തരായി. തെക്കേ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ രോഗമുക്തരുള്ള സംസ്ഥാനവും കേരളമാണ്. മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം 3,887 കൊവിഡ് മുക്തരാണ് ഉണ്ടായിരുന്നത്, ബംഗാളില്‍ 2,767 പേരുണ്ട്.

ഇന്തയിലെ രോഗമുക്തി നിരക്ക് ലോകത്തില്‍ ഏറ്റവും ഉയര്‍ന്നതാണ്. ആഗോളതലത്തില്‍ രോഗമുക്തി നിരക്ക് 70.27 ശതമാനമായിരിക്കുമ്പോള്‍ ഇന്ത്യയില്‍ 95.31 ശതമാനമായി മാറി. അമേരിക്ക, ബ്രസീല്‍, റഷ്യ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലെ രോഗമുക്തി നിരക്ക് ഇതിനേക്കാള്‍ താഴെയാണ്.

വ്യാഴാഴ്ച സ്ഥിരീകരിച്ച 24,010 കൊവിഡ് രോഗികളില്‍ 78.27 ശതമാനവും 10 സംസ്ഥാന/കേന്ദ്ര ഭരണപ്രദേശങ്ങളില്‍ നിന്നാണ്. 79.15 ശതമാനം മരണവും 10 സംസ്ഥാനങ്ങളില്‍ നിന്നാണ്. വ്യാഴാഴ്ച 355 പേരാണ് മരിച്ചത്. അതില്‍ 95 മരണവും മഹാരാഷ്ട്രയില്‍ നിന്നാണ്, പശ്ചമബംഗാളില്‍ 46 ശതമാനം, ഡല്‍ഹിയില്‍ 32 ശതമാനം.

പ്രതിദിന മരണങ്ങളുടെ എണ്ണത്തില്‍ ഇന്ത്യ മെച്ചപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇപ്പോഴത്തെ മരണനിരക്ക് 1.45% ആണെന്നു മാത്രമല്ല, അത് കുറയുകയുമാണ്. ഇന്ത്യയിലെ മരണനിരക്ക് ലോകത്തിലെ ഏറ്റവും താഴ്ന്ന നിരക്കുകളില്‍ ഒന്നാണ്.

Next Story

RELATED STORIES

Share it