Latest News

രാജ്യത്ത് 6,358 പേര്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653

രാജ്യത്ത് 6,358 പേര്‍ക്ക് കൊവിഡ്, ഒമിക്രോണ്‍ ബാധിതരുടെ എണ്ണം 653
X

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 6358 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. അതില്‍ 653 പേര്‍ക്കും ഒമിക്രോണ്‍ ആണ്. നിലവില്‍ 75,456 പേര്‍ സജീവരോഗികളാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമമന്ത്രാലയം അറിയിച്ചു.

ആരോഗ്യവകുപ്പിന്റെ കണക്കനുസരിച്ച് 653 പേര്‍ക്കാണ് ഇതുവരെ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

ഒമിക്രോണ്‍ ബാധിതര്‍ ഏറ്റവും കൂടുതല്‍ പേര്‍ മഹാരാഷ്ട്രയിലാണ്, 167. ഡല്‍ഹിയാണ് തൊട്ടടുത്ത്, 165. കേരളം മൂന്നാം സ്ഥാനത്തുതന്നെയുണ്ട് 57 രോഗികള്‍. തെലങ്കാനയില്‍ ഇതുവരെ 55 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ആകെ സജീവരോഗികളുടെ എണ്ണം ഇന്ന് ആകെ രോഗബാധിതരുടെ എണ്ണത്തിന്റെ 0.22 ശതമാനമാണ്.

24 മണിക്കൂറിനുള്ളില്‍ 6450 പേര്‍ രോഗമുക്തരായി. ആകെ രോഗമുക്തര്‍ 34243945.

നിലവിലെ രോഗമുക്തി നിരക്ക് 98.40.

പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.64 ശതമാനം. പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.61 ശതമാനം.

293 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചത്. ആകെ മരണം 480290.

ഇതുവരെ രാജ്യത്ത് 67.41 കോടി പരിശോധനകള്‍ നടത്തി.

Next Story

RELATED STORIES

Share it